നീളുന്ന മുഖ്യമന്ത്രി ചര്‍ച്ച; ജനവിധിയെ അപഹസിക്കരുത്, കോണ്‍ഗ്രസ് നിഴലാട്ടങ്ങളില്‍ അഭിരമിക്കുന്നു: സമസ്ത
കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസിലെ നീളുന്ന ചര്‍ച്ചകളില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത. മുഖപത്രമായ സുപ്രഭാതത്തില്‍ ‘ജനവിധിയെ അപഹസിക്കരുത്’ എന്ന തലക്കെട്ടിലെ എഡിറ്റോറിയലിലാണ് വിമർശനം. ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സമീപനം സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസും പിന്നിലെന്നാണ് ഈ ദിവസങ്ങളിലെ വര്‍ത്തമാനങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്ന് എഡിറ്റോറിയല്‍ വിമര്‍ശിച്ചു. ജനവിധി ഉള്‍കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്നതിന് പകരം നിഴലാട്ടങ്ങളില്‍ അഭിരമിക്കുകയാണ് കോണ്‍ഗ്രസ്. ജനം തെരഞ്ഞെടുത്ത 102 എംഎല്‍എമാര്‍ക്കോ അവരെ നയിക്കുന്ന മുന്നണിക്കോ ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ പോകുന്നത് കൊള്ളരുതായ്മയാണ്. തീരുമാനത്തിലേക്ക് എത്താനുള്ള […]









