Latest

‘സ്വന്തമായി ട്രാൻസ്ഫോര്‍മര്‍ കൊണ്ടുവന്ന് വയ്ക്കൂ’; വൈദ്യുതി തടസത്തെക്കുറിച്ച്‌ പറഞ്ഞ യുപി മന്ത്രിയോട് ജൂനിയര്‍ എഞ്ചിനിയര്‍, സസ്പെൻഷൻ

സീതാപൂർ: വൈദ്യുതി തടസത്തെക്കുറിച്ച്‌ പറഞ്ഞ യുപി മന്ത്രിയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയ ജൂനിയര്‍ എഞ്ചിനിയര്‍ക്ക് സസ്പെന്‍ഷൻ. ചൊവ്വാഴ്ച സീതാപൂര്‍ ജില്ലയിലാണ് സംഭവം. മന്ത്രി സുരേഷ് റാഹിയോടാണ് മോശമായി പെരുമാറിയത്.ഹർഗാവ് പ്രദേശത്തെ കൊരിയ ഉദ്‌നാപൂർ ഗ്രാമത്തില്‍ 24 മണിക്കൂറായി വൈദ്യുതി മുടങ്ങിയിരുന്നു. കേടായ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച്‌ അന്വേഷിക്കാൻ മന്ത്രി ജൂനിയർ എഞ്ചിനീയർ (ജെഇ) രമേശ് മിശ്രയെ ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥൻ പരുഷമായി പ്രതികരിക്കുകയും ട്രാൻസ്‌ഫോർമർ സ്വയം കൊണ്ടുവരാൻ റാഹിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ രോഷാകുലനായ മന്ത്രി ഗ്രാമത്തിലെത്തി ട്രാൻസ്‌ഫോർമര്‍ തന്‍റെ വാഹനത്തില്‍ […]