Food Latest Lifestyle

പലനാടുകളിലെ ഭക്ഷണം കഴിക്കാം, ഗുണമേന്മ ഉറപ്പാക്കും, കോഴിക്കോട് ബീച്ചിലെ ഫുഡ്‌സ്ട്രീറ്റ് ഒരുമാസത്തിനകം

കോഴിക്കോട്: ബീച്ചിലെത്തുന്നവർക്ക് കടലിനോട് മിണ്ടിപ്പറഞ്ഞ്, കാറ്റിനോട് കൂട്ടുകൂടി വൃത്തിയുള്ള ഭക്ഷണം രുചിക്കാം, ഇതിനായി ആധുനികസൗകര്യങ്ങളോടെ ബീച്ചില്‍ ഒരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഒരു മാസത്തിനുള്ളില്‍ തുറക്കും. ഒരേ മാതൃകയില്‍ ഒരുക്കുന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ഉന്തുവണ്ടികളാണ് (ബങ്ക്) ബീച്ചില്‍ ഇനിയുണ്ടാവുക. സ്ട്രീറ്റിന്റെ പണിയുടെ ഭാഗമായി രണ്ട് ഉന്തുവണ്ടികള്‍ ഇപ്പോഴൊരുക്കുന്ന സ്ഥലത്ത് എടുത്തുവെച്ചിട്ടുണ്ട്. സെപ്റ്റംബർ 15-നുള്ളില്‍ പണി പൂർത്തിയാക്കാനാണ് ശ്രമം.ഭക്ഷ്യസുരക്ഷാവകുപ്പ്, ദേശീയ ആരോഗ്യദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷൻ), കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വൃത്തിയുള്ള, ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് […]