Commerce Latest

വീണ്ടും കൂട്ടി: അധികതീരുവയില്‍ ഇന്ത്യയെ വിടാതെ ട്രംപ്; നികുതി 50 ശതമാനമാക്കി ഉയര്‍ത്തി

വാഷിങ്ടൺ: ഇന്ത്യയുടെ കയറ്റുമതി തീരുവ വീണ്ടും ഉയർത്തി യുഎസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിൻറെ ഭീഷണി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്.ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.25 ശതമാനം തീരുവയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തുന്നതെന്നാണ് ട്രംപിൻറെ നിലപാട്. മൂന്ന് ആഴ്ച കഴിഞ്ഞ് പ്രാബല്യത്തില്‍ വരും.ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന […]