whatsapp chat
Call now
Latest

എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതില്‍ പൊലീസിന്‍റെ വിചിത്ര നടപടി; പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസെടുത്തു, എസ്‍പിക്ക് കടുത്ത അതൃപ്തി

പത്തനംതിട്ട: എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതില്‍ തിരുവല്ല പൊലീസിന്‍റെ വിചിത്ര നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. ആഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടമുണ്ടായത്. പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്‍റെ സ്വകാര്യ വാഹനമാണ് എംസി റോഡില്‍ തിരുവല്ല കുറ്റൂരില്‍ വെച്ച്‌ കാല്‍നടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങി പരിക്കേറ്റയാള്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുക്കുകയായിരുന്നു. പത്തനംതിട്ട എസ്പി അറിയാതെയാണ് എഐജിക്കുവേണ്ടി പൊലീസില്‍ ഒത്തുകളി നടന്നത്. സംഭവത്തില്‍ പത്തനംതിട്ട എസ്പി ആർ. ആനന്ദ് […]

Latest

ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിലിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പത്തനംതിട്ട കല്ലറക്കടവില്‍ അച്ചൻകോവിലാറ്റില്‍ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി.അജ്സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാർഥികളെയാണ് കാണാതായത്. മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്കൂള്‍ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേർ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. നല്ല അടിയൊഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണാതായിരിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.

Accident Latest

സംസ്‌കാര ചടങ്ങിനിടെ അപകടം; കര്‍പ്പൂരം കത്തിക്കുന്നതിനിടെ വാതക ശ്മശാനത്തില്‍നിന്ന് തീ പടര്‍ന്നു,പൊള്ളലേറ്റു

പത്തനംതിട്ട റാന്നിയില്‍ സംസ്കാര ചടങ്ങിനിടെ അപകടം. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്. ഉദുമല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാനായി ഉച്ചയോടെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി കർപ്പൂരത്തില്‍ തീ കൊളുത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തീ കൊളുത്തിയ ആളുടെ മേലേക്ക് തീ പടരുകയായിരുന്നു. നനഞ്ഞ വസ്ത്രമാണ് ഇയാള്‍ ധരിച്ചത് എന്നുള്ളത് കൊണ്ട് കാര്യമായ പൊള്ളലേറ്റില്ല. ഗുരുതരമല്ലാത്ത നിലയില്‍ പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാതക ശ്മശാനത്തില്‍ ഇത്തരത്തിലുള്ള കർപ്പൂരം കത്തിക്കലിന് അനുമതി നല്‍കാറില്ലെന്നാണ് പഞ്ചായത്ത് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.