ജസ്റ്റിസ് ബി.സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്.ബി.സുദർശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. അടുത്ത മാസം ഒമ്ബതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബി.സുദർശൻ റെഡ്ഡി 1971 ഡിസംബർ 27-ന് ആന്ധ്രാപ്രദേശ് ബാർ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1990-ല്‍ 6 മാസക്കാലം കേന്ദ്രസർക്കാരിന്റെ അഡീഷണല്‍ സ്റ്റാൻഡിംഗ് […]
