Latest Tech Travel

റെയില്‍വേ പാളത്തില്‍ സോളാര്‍ പാനലുകള്‍; പുതിയ നീക്കവുമായി ഇന്ത്യൻ റെയില്‍വേ

റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാർ പാനലുകള്‍ ഘടിപ്പിച്ച്‌ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച്‌ റെയില്‍വേ.വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വർക്സ് തങ്ങളുടെ വർക്ക്ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റർ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊർജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്. ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോർജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലാണ് കൂടുതല്‍ സോളാർ പ്ലാന്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ 13 എണ്ണം. […]