ഗാസയിലെ ആശുപത്രി ആക്രമിച്ച് ഇസ്രയേല്‍; 4 മാധ്യമപ്രവര്‍ത്തകര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു
തെക്കൻ ഗാസയില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് മാധ്യമപ്രവർത്തകരും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്.അസോസിയേറ്റഡ് പ്രസ്സിനു (എപി) വേണ്ടി ജോലി ചെയ്തിരുന്ന ഒരു സ്വതന്ത്രമാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരു ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. നാസർ ആശുപത്രിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ മാധ്യമപ്രവർത്തകൻ മുഹമ്മദ് സലാം ഉള്‍പ്പെട്ടതായി അല്‍ ജസീറ സ്ഥിരീകരിച്ചു. കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ റിപ്പോർട്ടർ ഹുസ്സാം അല്‍-മസ്രി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സിന്റെ തന്നെ, കോണ്‍ട്രാക്‌ട് […]


