വയനാട്ടില്‍ വാഗ്ദാനം യാഥാര്‍ഥ്യമാക്കി കര്‍ണാടക; 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി അനുവദിച്ചു
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കർണാടകയുടെ കൈത്താങ്ങ്. നൂറുകുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് പത്തുകോടി രൂപ സർക്കാർ അനുവദിച്ചു.സംസ്ഥാനത്തിന്റെ ദുരന്ത മാനേജ്മെന്റ് ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. തുക കേരള സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കഴിഞ്ഞ വർഷം ജൂലായില്‍ വയനാട്ടില്‍ ദുരന്തമുണ്ടായയുടൻ നൂറുവീട് കർണാടക സർക്കാർ വാഗ്ദാനംചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ സപ്ലിമെന്ററി ബജറ്റില്‍ ഉള്‍പ്പെടുത്തിയാണിത്. ഇതുള്‍പ്പെടെയുള്ള ചെലവുകളുടെ കണക്ക് നിയമസഭയുടെ മേശപ്പുറത്തുവെച്ചു. പണം അനുവദിച്ചതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തുവന്നു. പ്രിയങ്കാഗാന്ധിയുടെ […]
