whatsapp chat
Call now
Latest

അനധികൃത കുടിയേറ്റം: 2025ൽ 3,567 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി; ഈ വർഷം ഇതുവരെ നടപടി നേരിട്ടത് 1076 പേർ

ന്യൂഡൽഹി: ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രാലയം. 2025 ൽ ആകെ 3,567 ഇന്ത്യക്കാരെ നാടുകടത്തിയതായും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. 2025 ൽ ആകെ 3,567 പേരെ യുഎസിൽ നിന്ന് നാടുകടത്തി എന്നായിരുന്നു രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്.

നാടുകടത്തൽ, കുടിയേറ്റം, മൊബിലിറ്റി എന്നീ വിഷയങ്ങളിൽ ഇരുപക്ഷവും അടുത്ത ബന്ധത്തിലാണെന്ന് ജയ്‌സ്വാൾ പറഞ്ഞു. ‘കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച ചർച്ചകൾ ഇരുപക്ഷവും തമ്മിൽ നടക്കുന്നുണ്ട്. നിയമവിരുദ്ധ കുടിയേറ്റം എങ്ങനെ തടയാമെന്നതിലും നിയന്ത്രിക്കാമെന്നതിലും ശ്രദ്ധിക്കുന്നുണ്ട്. അതേസമയം അത് നിയമപരമായ കുടിയേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും’ രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

നയപരമായ നിലപാടിൻ്റെ ഭാ​ഗമായി ഡോണൾഡ് ട്രംപ് ഭരണകൂടം അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്താക്കുന്ന നടപടി ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിൽ അനധികൃതമായി കുടിയേറി താമസിക്കുന്ന ഇന്ത്യക്കാർക്കും നാടുകടത്തൽ നടപടി നേരിടേണ്ടി വരുന്നത്. ഇന്ത്യാക്കാരെ കൈവിലങ്ങും കാലിൽ ചങ്ങലയുമെല്ലാം ധരിപ്പിച്ച് നാടുകടത്തിയ സംഭവങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.