whatsapp chat
Call now
Latest

എസ്.എൽ.ആർ.സി ലേഡീസ് വിംഗ് ഒന്നാംവർഷ ബാച്ച് ഉദ്ഘാടനം ചെയ്തു

🔴കോഴിക്കോട്: സലഫി ലേണിംഗ് ആൻഡ് റിസർച്ച് സെന്റർ (എസ്.എൽ.ആർ.സി) ലേഡീസ് വിംഗിന്റെ ഒന്നാംവർഷ ബാച്ചിന്റെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി നിർവഹിച്ചു.

ഖുർആൻ മനുഷ്യരാശിക്ക് സമഗ്രമായ ജീവിതദർശനം നൽകുന്ന ദൈവിക ഗ്രന്ഥമാണെന്നും അതിന്റെ മൂല്യങ്ങളും സന്ദേശങ്ങളും ഉൾക്കൊണ്ടാൽ മാത്രമേ ധാർമികതയും നീതിബോധവും സഹജീവിസ്നേഹവും നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസവും വിജ്ഞാനവും മൂല്യബോധവും സമന്വയിപ്പിച്ച വിദ്യാഭ്യാസമാണ് സമൂഹപുരോഗതിക്ക് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൽ.ആർ.സി ജനറൽ സെക്രട്ടറി കെ. ഇഫ്തിക്കാർ അധ്യക്ഷത വഹിച്ചു. എസ്.എൽ.ആർ.സി പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കൾക്കുള്ള അവാർഡുകൾ കെ.എൻ.എം കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷബീർ കൊടിയത്തൂർ വിതരണം ചെയ്തു.
ചടങ്ങിൽ എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി. അബ്ദുല്ലത്തീഫ് മൗലവി ഉൽബോധന പ്രസംഗം നടത്തി. ഖുർആൻ പഠനം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ വ്യക്തിയിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം. മുഹമ്മദ് അഷ്റഫ്, എം. ഹാരിസ്, മറിയക്കുട്ടി തയ്യിൽ, ശബ്ന ഇഫ്തിക്കാർ, ഡോ. ബീന സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: എസ്.എൽ.ആർ.സി ലേഡീസ് വിംഗിന്റെ ഒന്നാംവർഷ ബാച്ചിന്റെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി നിർവഹിക്കുന്നു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.