whatsapp chat
Call now
Latest

തൊഴിലുറപ്പിൽ തളിർത്ത ഹരിതസ്വപ്നം; പരിസ്ഥിതി ദിനത്തിൽ ചേളന്നൂരിൽ നാലായിരം വൃക്ഷത്തൈകൾ നടും

ചേളന്നൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നട്ടുപിടിപ്പിക്കുന്നതിനായി നാലായിരത്തോളം വൃക്ഷത്തൈകൾ ഒരുങ്ങുന്നു. കോയാലിപറമ്പത്തെ എസ്ടി വിഭാഗത്തിൽപ്പെട്ട 24 തൊഴിലാളികൾ, ആദിത്യ കെ.പി.യുടെ നേതൃത്വത്തിൽ വിത്ത് മുളപ്പിച്ചു കവറുകളിലാക്കിയാണ് ഈ തൈകൾ തയ്യാറാക്കിയത്. കണിക്കൊന്ന, മുരിങ്ങ, ലക്ഷ്മിതരു, നെല്ലി, ആര്യവേപ്പ്, ശീതപ്പഴം, മുള തുടങ്ങിയ വിവിധയിനം തൈകളാണ് നടാൻ പാകമായിട്ടുള്ളത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എൻ.ആർ.ജി. ഫണ്ട് വിനിയോഗിച്ചാണ് മാതൃകാപരമായ ഈ പദ്ധതി നടപ്പിലാക്കുന്നത്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവയുടെ നിരന്തരമായ സംരക്ഷണവും ഉറപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സ്വപ്ന അറിയിച്ചു. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.