whatsapp chat
Call now
Food Latest

ഒരുമണി അരിപോലും കേന്ദ്രം അധികം നല്‍കിയില്ല,വെളിച്ചെണ്ണവില നിയന്ത്രിക്കുന്നതില്‍ ഇടപെടാനായി- മുഖ്യമന്ത്രി

ഓഗസ്റ്റ് 31 മുതല്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയർ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാരിന് ഇടപെടാൻ കഴിഞ്ഞു. 250 കോടിയില്‍ കുറയാത്ത കച്ചവടം സപ്ലൈകോ വഴി ഓണക്കാലത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഓണം സമൃദ്ധമായി ആഘോഷിക്കാൻ ജനങ്ങള്‍ക്ക് കഴിയണം. പൊതുവിപണിയില്‍ അതിനുള്ള ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ നയമെന്നും അദ്ദേഹം വിമർശിച്ചു. ബദല്‍ നയം നടപ്പിലാക്കുന്നതുകൊണ്ടാണ് സംസ്ഥാനം വേറിട്ട് നില്‍ക്കുന്നത്. ഒരു മണി അരി പോലും അധികം നല്‍കാൻ കേന്ദ്രം തയ്യാറായില്ല. അങ്ങനെ നല്‍കാൻ കഴിയില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഓണക്കാലത്ത് ഭക്ഷ്യ വകുപ്പ് വിപണിയില്‍ ഇടപെട്ടതിലൂടെ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനായെന്നും 60 ലക്ഷം രൂപയുടെ സബ്സിഡി വസ്തുക്കള്‍ ഉപഭോക്താക്കള്‍ കഴിഞ്ഞമാസം സപ്ലൈകോ വഴി വാങ്ങിയതായും മന്ത്രി ജി ആർ അനില്‍ പറഞ്ഞു. സംസ്ഥാനത്ത് റേഷൻ കടകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നത് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കാൻ കഴിയുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.