whatsapp chat
Call now
Latest

കുതിരവട്ടം ഇനി ആഗോള നിലവാരത്തിലേക്ക്; മെന്റൽ ഹാപ്പിനെസ് സെന്റർ വരുന്നുവിശദ രേഖ കൈമാറി അഡ്വ. ഫൈസൽ ബാബു എംഎൽഎ

🔴കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘മെന്റൽ ഹാപ്പിനസ് സെന്റർ’ ആക്കി വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (DPR) കോഴിക്കോട് സൗത്ത് എം.എൽ.എ അഡ്വ. ഫൈസൽ ബാബു ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരന് കൈമാറി.

കുതിരവട്ടത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി തയ്യാറാക്കിയ വിപുലമായ പ്രൊജക്ട് റിപ്പോർട്ടിനെ ആരോഗ്യ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും, പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സർക്കാർ ഇടപെടലുകളും ഭരണാനുമതിയും അടിയന്തരമായി ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അഡ്വ. ഫൈസൽ ബാബു അറിയിച്ചു.

പരമ്പരാഗത രീതികളിൽ നിന്ന് മാറി, ആധുനിക ചികിത്സാ സൗകര്യങ്ങളും അന്തേവാസികൾക്ക് മാനസിക ഉല്ലാസം നൽകുന്ന അന്തരീക്ഷവുമുള്ള ഒരു ആഗോള മാതൃകാ കേന്ദ്രമായി കുതിരവട്ടത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

രോഗശാന്തിക്കൊപ്പം മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രകൃതിസൗഹൃദ നവീകരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കുതിരവട്ടത്തിന്റെ വികസനത്തിന് മുൻഗണന നൽകിയ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും എം.എൽ.എ നന്ദി രേഖപ്പെടുത്തി.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.