കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു പൊട്ടിച്ച സംഭവത്തിൽ വിശദീകരണവുമായി യുവതി.
അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതിനാലുള്ള പരിഭ്രാന്ത്രിയും സമ്മര്ദ്ദവുമൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അവർ പറയുന്നു. ഈ സമയത്ത് എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ട് എന്നും യുവതി സമൂഹമാധ്യത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കണ്ടക്ടറയെും ഡ്രൈവറെയും പ്രശ്നത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വിഡിയോ തുടരെ ഷെയര്‍ ചെയ്യുന്നതും ട്രോളുകളും മാനസികമായി തന്നെ ബാധിക്കുന്നു. ഇക്കാര്യം ചോദിച്ച് ഇനി തന്നെ ബന്ധപ്പെടരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഔദ്യോഗികമായി അന്നു തന്നെ വിഷയം പരിഹരിച്ചു. ഗ്ലാസ് തകര്‍ത്തതിന് 28000 രൂപ അടച്ചിരുന്നതായും യുവതി വ്യക്തമാക്കി.
‘ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർഥിക്കുന്നു’ എന്നാണ് പോസ്റ്റിലുള്ളത്.
ഇന്നലെ വൈകുന്നേരം കോഴിക്കോട് ആണ് സംഭവം. മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി, അവിടെ സ്റ്റോപ്പില്ലെന്ന് ആവർത്തിച്ച ഡ്രൈവറോടും കണ്ടക്ടറോടും ബഹളമുണ്ടാക്കുകയായിരുന്നു.
സംസാരിക്കുന്നതിനിടെ ഇവര്‍ ഒരു ആയുധമുപയോഗിച്ച് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തു. മറ്റൊരാൾ പകർത്തിയ സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ‘കാന്‍ യു പ്ലീസ് സ്റ്റോപ് ദ വെഹിക്കിള്‍’ എന്ന് പറഞ്ഞ യുവതി താന്‍ പൊലീസില്‍ പരാതി നല്കാന് പോവുകയാണെന്നും പറയുന്നുണ്ട്


