whatsapp chat
Call now
Latest

കെ എൻ എം നേതാക്കൾമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം:
കെ എൻ എം സംസ്ഥാന നേതാക്കൾ
മുഖ്യമന്ത്രി വി ഡി സതീശനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.
മതനിരപേക്ഷത ഉയർത്തി പിടിച്ചു സമൂഹത്തിൽ നവോഥാന പരിശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതക്കും തീവ്രവാദ ചിന്തകൾക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടിന്റെ സൗഹൃദം വീണ്ടെടുക്കാൻ നവോഥാന പ്രസ്ഥാനങ്ങൾ കൂടുതൽ
ജാഗ്രതയോടെ
മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലഹരിക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച തൂഫാൻ പദ്ധതിക്ക് കെ എൻ എം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മഹല്ല് തലങ്ങളിലും ജനജാഗ്രത
സമിതികൾ രൂപീകരിച്ചു പ്രവർത്തനം നടത്തുമെന്നും കെ എൻ എം നേതാക്കൾ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല,
പി കെ ബഷീർ,എൻ ഷംസുദ്ദീൻ എന്നിവരുമായും കെ എൻ എം നേതാക്കൾ ചർച്ച നടത്തി.

കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയുടെ നേതൃത്വത്തിലുള്ള
കെ എൻ എം
സംഘത്തിൽ ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, വൈസ്‌പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ ,സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,സിറാജ് ചേലേമ്പ്ര, സാദിഖ് പാലക്കാട് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
മന്ത്രി ടി സിദ്ധിഖ്,
എം എൽ എ മാരായ കെ പി നൗഷാദ്, പി എം എ സമീർ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായി

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.