whatsapp chat
Call now
Latest Travel

കെഎസ്ആർടിസി അപകടങ്ങളിൽ ഇനി ‘സ്പോട്ട് നഷ്ടപരിഹാരം’; 100 ദിന കർമപദ്ധതിയുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഉണ്ടാക്കുന്ന അപകടങ്ങളില്‍ ഇരകള്‍ക്ക് ഉടൻ നഷ്ടപരിഹാരം നല്‍കും . പദ്ധതി സര്‍ക്കാരിന്‍റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇത് ഉള്‍പ്പെടെ 13 കാര്യങ്ങളാണ് 100 ദിന കര്‍മപദ്ധതിയിലൂടെ കെഎസ്ആര്‍ടിസി നടപ്പാക്കാന്‍ പോവുന്നത്.

കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളില്‍ കോടതി മുഖാന്തരമാണ് നഷ്ടപരിഹാരം. ഇത് കിട്ടാനും സമയമെടുക്കും. അതിനൊരു മാറ്റമാണ് ഗതാഗത വകുപ്പ് ആലോചിച്ചത്. വേഗത്തില്‍ കുറച്ച് പണമെങ്കിലും കിട്ടുന്നത് ഇരകള്‍ക്ക് ഒരാശ്വാസമാണ്. പരിക്കേല്‍ക്കുന്നവര്‍ക്ക് ആശുപത്രി ചെലവിന് ഉപകരിക്കുന്ന ഒരു പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്. അപകടമുണ്ടാകുന്ന ദിവസം തന്നെ തുക നല്‍കുന്ന രീതി. ആദ്യ നഷ്ടപരിഹാരമെന്ന നിലയില്‍ 10000 രൂപ വരെ നല്‍കുന്നതാണ് സ്പോട്ട് നഷ്ടപരിഹാര പദ്ധതി.

കെഎസ്ആര്‍ടിസി ബസിടിച്ച് വാഹനം തകരുന്നവര്‍ക്കും സ്പോട്ടില്‍ നഷ്ടപരിഹാരം കൊടുക്കുന്നതും ആലോചനയിലുണ്ട്. എംഎല്‍എ പണ്ട്, തദ്ദേശ സ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് ബസുകള്‍ വാങ്ങുന്ന പരിപാടിയും 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും മികച്ച ഡ്രൈവര്‍ കണ്ടക്ടര്‍ അവാര്‍ഡും നല്‍കും. റെയില്‍ മാതൃകയില്‍ വെയ്റ്റിങ് ലിസ്റ്റ്, തത്കാല്‍ ബുക്കിംഗ് എന്നിവ നടപ്പിലാക്കുന്നതും കര്‍മ പരിപാടിയിലുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.