whatsapp chat
Call now
Accident Crime dead Latest

തിരുവനന്തപുരത്ത് റോഡരികില്‍ നിന്നവരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കവടിയാര്‍: തിരുവനന്തപുരം കവടിയാറില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരില്‍ ഒരാളാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിനി നൗഷിജയാണ് മരിച്ചത്. ഇവർ ഭർത്താവ് ആഷിഖിനൊപ്പം തലസ്ഥാനത്ത് ഒരു പരീക്ഷയുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നാണ് വിവരം.

കവടിയാറില്‍ നിന്നും കുറവന്‍കോണത്തേക്ക് പോകുന്ന ഭാഗത്താണ് അപകടം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലും കാര്‍ ഇടിച്ചുകയറി. യുവാക്കളും വിദ്യാര്‍ത്ഥികളും അടക്കം നടന്നുപോകുമ്പോഴാണ് അപകടം

അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അമിത വേഗതയിലെത്തിയ വണ്ടി ഫുഡ്പാത്തിലേക്ക് ഇടിച്ചുകയറി എട്ടോളം പേരെ ഇടിച്ച ശേഷം ഒരു വെള്ളകാറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പറയുന്നു

പരിസരത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളിലും കാര്‍ ഇടിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനമോടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.