whatsapp chat
Call now
Latest

ഫിഫ ലോകകപ്പ് ഇനി ‘സീ’യിൽ; ഇന്ത്യയിലെ സംപ്രേഷണാവകാശം സീ നെറ്റ്‌വർക്കിന്

ന്യൂഡൽഹി : 2026ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യൻ സംപ്രേഷണാവകാശം സ്വന്തമാക്കി സീ നെറ്റ്‌വർക്ക്. അടുത്ത 8 വർഷത്തേക്കുള്ള ഫിഫയുടെ 39 ഇവന്റുകളുടെ അവകാശമാണ് സീ സ്വന്തമാക്കിയത്. ലോകകപ്പിന് വെറും പത്ത് നാൾ ബാക്കിയിരിക്കെയാണ് ആരാധകരുടെ ആശങ്കകൾ അകറ്റി സീ നെറ്റ്‌വർക്ക് ശുഭ വാർത്തയുയമായി രംഗത്ത് വരുന്നത്.

ജൂൺ 11നാണ് അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ വേദിയാവുന്ന ലോകകപ്പിന്റെ കിക്കോഫ്. സംപ്രേഷണാവകാശം ഏറ്റെടുത്ത വാർത്തക്ക് പിന്നാലെ സീ നെറ്റ്‌വർക്കിന്റെ ഓഹരി 7 ശതമാനം ഉയർന്നു.

2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശം ഒരുമിച്ച് സ്വന്തമാക്കിയ സീ, ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 60 മില്യൺ ഡോളറാണ് കമ്പനി ഇതിനായി ചെലവാക്കിയത്.
……………………………….

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.