കൊടുവള്ളി: സാമൂഹ്യതിൻ മകളുടെ അതിപ്രസര കാലത്ത് വിദ്യാർത്ഥി സമൂഹം എല്ലാ നൻമകളുടെയും ഉന്നത മൂല്യങ്ങളുടെയും ചാലക ശക്തിയായി വർത്തിക്കണമെന്ന് നിയുക്ത എം.എൽ.എ പി.കെ ഫിറോസ് പ്രസ്താവിച്ചു. എം. എസ്.എം കൊടുവള്ളി ഏരിയ ഇഖ് റഅ് മോറൽ സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷനായി. പഠന സെഷന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ജലീൽ മാമാങ്കര, മിഥുൽ മൻസൂർ എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം മാസ്റ്റർ കോളിക്കൽ,റഹ് മത്തുല്ല സ്വലാഹി പുത്തൂർ, അൻസാർ താമരശ്ശേരി (ദുബൈ ഇന്ത്യൻ ഇസ് ലാഹി സെൻറർ ) എം.എസ്.എം കാമ്പസ് വിംഗ് കൺവീനർ മുഹമ്മദ് ഷിബിലി , അമാൻ അബ്ദുല്ല, മുഹമ്മദ് ഷഹബി പ്രസംഗിച്ചു.
വിദ്യാർത്ഥികൾ നൻമകളുടെ ചാലക ശക്തിയാവണം: പി.കെ ഫിറോസ് (നിയുക്ത എം.എൽ.എ )


