whatsapp chat
Call now
Latest

നീതിക്കായി ഒരുമിക്കുന്നു: ഇന്ന് ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് റൂട്ടിലെ ബസ് തൊഴിലാളികൾ ഇന്ന് (ജൂൺ 4) സൂചനാ പണിമുടക്ക് നടത്തും. മഞ്ചേരി, പാലക്കാട്, ഗുരുവായൂർ, എറണാകുളം, കൊല്ലംചിന, വേങ്ങര, തിരൂർ, പരപ്പനങ്ങാടി എന്നീ റൂട്ടുകളിലെ തൊഴിലാളികളാണ് സമരത്തിൽ അണിനിരക്കുന്നത്.

​തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കുന്നതിലും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ റൂട്ടുകളിൽ ഇന്ന് ബസ് സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടുമെന്ന് തൊഴിലാളി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ ഇത് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.