whatsapp chat
Call now
Latest Lifestyle

എഞ്ചിനീയർ ഹാഷിം വിരമിക്കുന്നു

പൊതുമരാമത് വകുപ്പ് കോഴിക്കോട് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം വി കെ അവർകൾക് പൊതുമരാമത് റോഡ് വിഭാഗം ഉൂഷ്മളമായ യാത്രയപ്പ് നൽകി .കോഴിക്കോട് നോർത്ത് സർക്കിൾ superintending എൻജിനീയറുടെ വിശ്വപ്രകാശ് അധ്യക്ഷത വഹിച്ചു .യോഗത്തിൽ ഡോക്ടർ എംകെ മുനീർ ,തോട്ടത്തിൽ രവീന്ദ്രൻ ,ലിന്റോ ജോസഫ് ,അഡ്വക്കേറ്റ് പി ടി എ റഹീം , മുൻ ചീഫ് എഞ്ചിനീയർ ഹൈദ്രു , അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർമാരായ രഞ്ജി, മിഥുൻ ,സീനിയർ സുപ്രണ്ട് ഉള്ളാട്ടിൽ രാമദാസ് ,ഡപ്യൂട്ടി എക്സിക്യൂട്ടിവ് എഞ്ചിനീയർ സജിത്ത് എന്നിവർ പങ്കെടുത്തു .

കഴിഞ്ഞ 5 വർഷമായി ജില്ലയിലെ പൊതുമരാമത് വകുപ്പ് റോഡ് വിഭാഗത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി പ്രവർത്തിച്ച എഞ്ചിനീയർ ഹാഷിം വി കെ തന്റെ ഔദ്യോഗിയ ജീവിതത്തിൽ നിന്ന് 31/5/2026 ന് പടിയിറങ്ങുകയാണ്.ജില്ലയിലെ വിവിധ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ മുൻകൈ എടുത്തിട്ടുണ്ട്.കോവിഡ് അനന്തരം ഉണ്ടായ പ്രതിസന്ധിയിൽ നിശ്ചലമായ 28 ഓളം റോഡ് നിർമാണ പ്രവർത്തികൾ പ്രതിസന്ധി പരിഹരിച്ച് പൂർത്തീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജില്ലയിലെ പൊതുമരാമത് റോഡുകൾ പരമ്പരാഗത രീതി മാറി ബിറ്റുമിനസ് മക്കാടം ബിറ്റുമിനസ് കോൺക്രീറ്റ് രീതിയിൽ ഉയർത്തുന്നതിൽ പങ്കാളിയായിട്ടുണ്ട്.ആനക്കാംപൊയിൽകള്ളാടിമേപ്പാടിതുരങ്കപാതയുടെനോഡൽഓഫിസർആയുംപൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ നോഡൽഓഫീസർആയുംഅധികചുമതലവഹിച്ചിട്ടുണ്ട്.വയനാട് തുരങ്കപാതയുടെ പരിസ്ഥിതിക അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ലഭ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു . പദ്ധതി നടപ്പാക്കുന്നതിന് വേണ്ട വനഭൂമി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും, സ്വകാര്യ ഭൂമി പൊതു ജനങ്ങളിൽ നിന്നും സമയബന്ധിതമായി ഏറ്റടുത്ത് പദ്ധതി തുടങ്ങുന്നതിനായി കൈമാറുന്നതിൽ പങ്ക് വഹിച്ചു . കൂടാതെ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ പുതുക്കിയ അലൈൻമെന്റും പദ്ധതി രൂപരേഖയും സമർപ്പിക്കുന്നതിൽ നോഡൽ ഓഫീസർ എന്നനിലയിൽ മുഖ്യ പങ്ക് വഹിചിട്ടുണ്ട് .ജില്ലയിലെ പൊതുമരാമത് റോഡുകൾ കുഴികൾ ഇല്ലാതെ സൂക്ഷിക്കുന്നതിൽ ആദ്യമായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം നടപ്പിലാക്കുകയും ആയത് ഫലപ്രദമാകുകയും ചെയ്തിട്ടുണ്ട്.വകുപ്പിൽ കണ്ണൂർ ജില്ലയിൽ നിന്ന് ഔദ്യോകിക ജീവിതം ആരംഭിച്ച് മലപ്പുറം ഉൾപ്പെട വിവിധ ജില്ലകളിൽ സേവനം അനുഷ്ഠിചിട്ടുണ്ട്. ലോകബാങ്ക് സഹായത്തോടെ 2002 ഇൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് നടപ്പിലാക്കിയ തളിപ്പറമ്പ് ഇരിട്ടി റോഡ്,ചെര്കുള -ജെൽസൂർ റോഡ് ,കൊയിലാണ്ടി-താമരശ്ശേരി റോഡ്, കുറ്റിപ്പുറം തൃശ്ശൂർ റോഡ്,ഷൊർണ്ണൂർ പാലക്കാട് റോഡ്, എനിവയുടെ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.ജില്ലയിൽ പുലിക്കയം പാലം,പാറക്കടവ് പാലം,മാതോലത് കടവ് പാലം,കോവിലകം പാലം, ചക്കി കാവ് പാലം എന്നിവയുടെ നിർമാണത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്.ദേശീയ പാതയിൽ 3,5,6,7,8ചുരം മുടിപ്പിൻ വളവുകൾ പരിഷ്‌കരിക്കുന്നതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും വനഭൂമി ഏറ്റെടുക്കുന്നതിനും 3,5 വളവുകൾ പരിഷ്കരിക്കുന്നതിലും പങ്കാളിയായി. മലപ്പുറം ,ജില്ലയിൽ പെരുംകടവ് പാലം,ആലം പാലം,ഒളമ്പക്കടവ് പാലം,പാലത്തിങ്കൽ പാലം,കർമ്മ പാലം,പനം പാലം , ഏനാദി പാലം ,പുത്തൂർ പാലം ,താഴേ പാലം, ചോറ്റുകടവ് പാലം
എന്നിവയുടെ നിർമാണത്തിലും 2019 ലെ വെള്ളപ്പൊക്കത്തിൽ തകർന്ന കൈപ്പിനിക്കടവ് പാലം പുനർനിമിക്കുന്നതിലും,മലവെള്ളപ്പച്ചാലിൽ തകരാറിലായ എടവണ്ണ സീതിഹാജിപ്പാലം ,കരുളായി പാലം എന്നിവ പൂർവസ്ഥിതിയിൽ ആക്കുന്നതിലും മുഖ്യ പങ്കവഹിച്ചു.

കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി സ്വദേശിയാണ്. കോഴിക്കോട് കോവൂർ കണിയാത് താഴം ആണ് താമസിക്കുന്നത്.ഭാര്യ ഡോക്ടർ ഹൈറുന്നിസ ഗവർമെന്റ് താലൂക് ആയുർവേദ ഹോപിടൽ പയ്യോളി യിൽ സീനിയർ മെഡിക്കൽ ഓഫീസർ ആയി സേവനമനുഷ്ഠിച്ചവരുന്നു.മകൻ അമൽ ഹവാസ് സ്കോർട്ലൻഡിൽ വെർലി (Worley) ഇന്റർനാഷനൽ എന്ന കൺസൾട്ടിംഗ് സ്ഥാപനത്തിൽ സ്ട്രക്ചറൽ എൻജിനീയർ ആയി സേവനമനുഷ്ഠിക്കുന്നു .

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.