whatsapp chat
Call now
Latest

ഓമശ്ശേരിയിൽ അനധികൃത ഗ്യാസ് ഫില്ലിങ്; ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ 91 സിലിണ്ടറുകൾ പിടിച്ചെടുത്തു

ഓമശ്ശേരി: അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് എന്ന സ്ഥലത്തെ ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍നിന്ന് 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളും തൊട്ടടുത്ത വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 29 സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍നിന്ന് ഗാര്‍ഹികേതര ആവശ്യത്തിന് ഉപയോഗിക്കുന്നവയിലേക്ക് ഗ്യാസ് മാറ്റി നിറക്കാനുപയോഗിക്കുന്ന 5 മോട്ടോറുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത സിലിണ്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ തിരുവമ്പാടിയിലെ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിക്ക് കൈമാറി.
പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബര്‍, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കബീര്‍, വിനോദ്, വിഗീഷ്, നൗഫല്‍, ജീവനക്കാരനായ മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.