whatsapp chat
Call now
Latest

ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും നിയന്ത്രണം; ഒരാഴ്ചയ്ക്കകം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

കോഴിക്കോട്: ചില സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കി ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ഒരാഴ്ചയ്ക്കകം നിയന്ത്രണം നടപ്പാക്കാൻ സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എസിപിമാരും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിലവിൽ ദേശീയപാതയിൽ നിയന്ത്രണമേർപ്പെടുത്തിത്തുടങ്ങിയിട്ടില്ലെന്നും ബോധവൽക്കരണത്തിനു ശേഷമേ നടപടിയുണ്ടാകൂ എന്നും ട്രാഫിക് പൊലീസ് അറിയിച്ചു. 

ഒരാഴ്ചയ്ക്കകം പരീക്ഷണാടിസ്ഥാനത്തിലാണു പരിഷ്കാരങ്ങൾ നടപ്പാക്കുക. ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും ആധിക്യം പാതയിൽ പ്രശ്നങ്ങളുണ്ടാക്കുന്ന വിഷയം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഉന്നയിച്ചത്. ഹൈലൈറ്റ് മാളിന്റെ സമീപത്തും ഒളവണ്ണ ടോൾ പ്ലാസയിലും സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്നതും അവർ ഉന്നയിച്ചു. സർവീസ് റോഡില്ലാത്ത ഭാഗങ്ങളിലും പുഴയ്ക്കു കുറുകെയുള്ള പാലങ്ങളുടെയും ഭാഗത്തു മാത്രമാണു നിലവിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും യാത്രാനുമതിയുള്ളത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.