whatsapp chat
Call now
Latest Sport News Sports

നമ്മുടെ ചേട്ടനല്ലെ, എങ്ങനെ അഭിനന്ദിക്കാതിരിക്കും’, സെഞ്ചുറിയടിച്ച സഞ്ജുവിനെ ചേര്‍ത്തുപിടിച്ച്‌ ഹാര്‍ദിക്കും ബുംറയും സൂര്യകുമാറും

മുബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ തകര്‍പ്പൻ സെഞ്ചുറി നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് അഭിനന്ദനവുമായി മുംബൈ ഇന്ത്യൻസ് താരങ്ങള്‍.

ഇന്നിംഗ്സിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ചാണ് സഞ്ജു 54 പന്തില്‍ സെഞ്ചുറി തികച്ചത്. സെഞ്ചുറി അടിച്ചതിനൊപ്പം ചെന്നൈയെ 200 കടത്തി വാംഖഡെയില്‍ മികച്ച സ്കോര്‍ ഉറപ്പാക്കുകകയും ചെയ്തു. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.

സഞ്ജു സെഞ്ചുറി നേടിയതിന് പിന്നാലെ ചെന്നൈ ഇന്നിംഗ്സ് അവസാനിച്ചു. ഇതിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയവരില്‍ ഒരാള്‍ മുംബൈയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയായിരുന്നു. നേരത്തെ ബുംറക്കെതിരെ സഞ്ജു ഐപിഎല്‍ കരിയറിലെ തന്‍റെ ആദ്യ സിക്സ് നേടിയിരുന്നു. സഞ്ജുവിന് കൈ കൊടുത്ത് അഭിനന്ദിച്ചതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജുവിന് അഭിന്നദിക്കാനെത്തി. ചിരിയോടെ സഞ്ജുിവിനെ തോളില്‍ തട്ടി അഭിനന്ദിച്ചാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. ഇതിന് പിന്നാലെ ഇന്ത്യൻ ടി20 ടീം നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവ് എത്തി സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. മുംബൈ താരങ്ങള്‍ പോലും സഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന കാഴ്ച ഗ്യാലറിയിലെ ആരാധകരെയും ആവേശത്തിലാഴ്ത്തിചെന്നൈയുടെ വിക്കറ്റുകള്‍ ഒരുവശത്ത് തുടരെ വീഴുമ്ബോഴും ക്രീസില്‍ നങ്കൂരമിട്ടു കളിച്ച സഞ്ജു 10 ഫോറുകളും 6 സിക്സറുകളും അടക്കമാണ് സീസണിലെ രണ്ടാം സെഞ്ചുറിയിലെത്തിയത്.. 187 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ സഞ്ജു മുംബൈക്കെതിരെ ഒരു ചെന്നൈ താരം നേടുന്ന ആദ്യ സെഞ്ചുറി എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. ഈ പ്രകടനത്തോടെ ഐപിഎല്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ സഞ്ജു അഞ്ചാം സ്ഥാനത്തെത്തി (5 സെഞ്ചുറികള്‍). അടുത്തിടെ നടന്ന ടി20 ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ പുരസ്കാരത്തിന് പിന്നാലെ ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളില്‍ നിരാശപ്പെടുത്തി സഞ്ജു പിന്നീട് ഫോമിലേക്ക് ഉയര്‍ന്നതോടെ ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.