whatsapp chat
Call now
Latest

പ്രളയഭീതിയില്‍ രാജ്യ തലസ്ഥാനം; യമുനാ നദിയില്‍ ജലനിരപ്പ് ഉയരുന്നു, അപകട പരിധി കടന്നു

രാജ്യതലസ്ഥാനത്ത് കനത്തമഴ. യമുന നദിയില്‍ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയത്. അടുത്ത 32 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ജലം യമുന നദിയിലേക്ക് ഒഴുകിയെത്തും. ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളികളയാനാകില്ല.

തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകട പരിധി കടന്നതോടെ ഡല്‍ഹി-എൻസിആറിലെ വീടുകളില്‍ വെള്ളം കയറി. വെള്ളപ്പൊക്കം ഡല്‍ഹി-ഗുരുഗ്രാം അതിർത്തിയില്‍ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.

നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നതിനാല്‍ യമുനയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തിങ്കളാഴ്ച അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍, ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതല്‍ പഴയ റെയില്‍വേ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിട്ടിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനത്ത് വിമാന സർവീസുകളും തടസ്സപ്പെടുന്നുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.