whatsapp chat
Call now
Latest

പ്രളയഭീതിയില്‍ രാജ്യ തലസ്ഥാനം; യമുനാ നദിയില്‍ ജലനിരപ്പ് ഉയരുന്നു, അപകട പരിധി കടന്നു

രാജ്യതലസ്ഥാനത്ത് കനത്തമഴ. യമുന നദിയില്‍ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയത്. അടുത്ത 32 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ജലം യമുന നദിയിലേക്ക് ഒഴുകിയെത്തും. ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളികളയാനാകില്ല. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് […]

Latest

ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തി, ഡല്‍ഹി ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടി

ഡൽഹി: ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ യുവഅഭിഭാഷകയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെ സസ്പെൻഡ് ചെയ്തു. മറ്റൊരു ജഡ്ജിയായ അനില്‍കുമാറിനെതിരെ അച്ചടക്കനടപടിയ്ക്കും ഹൈക്കോടതി ശുപാർശ ചെയ്തു. ഒരു അഭിഭാഷകനെതിരെ അഭിഭാഷക നല്‍കിയ ബലാത്സംഗപരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമ്മർദം ചെലുത്തിയതായും പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷക നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ജൂലായ് മാസത്തിലാണ് ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിയ്ക്ക് പരാതി […]

Latest

ദില്ലിയില്‍ വീണ്ടും സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി, ഇമെയിലില്‍ ഭീഷണി സന്ദേശം, കുട്ടികളെ ഒഴിപ്പിച്ച്‌ പരിശോധന, ഒന്നും കണ്ടെത്തിയില്ല

ദില്ലിയില്‍ വീണ്ടും സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ദില്ലി പബ്ലിക് സ്കൂള്‍, ഡല്‍ഹി കോണ്‍വെന്റ് സ്കൂള്‍, ശ്രീറാം വേള്‍ഡ് സ്കൂള്‍.ദ്വാരക പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈമെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. വിവരമറിഞ്ഞയുടൻ ഡല്‍ഹി പോലീസ്, ഫയർ സർവീസ്, ബോംബ് ഡിസ്പോസല്‍ സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.