ദില്ലിയില്‍ വീണ്ടും സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ദില്ലി പബ്ലിക് സ്കൂള്‍, ഡല്‍ഹി കോണ്‍വെന്റ് സ്കൂള്‍, ശ്രീറാം വേള്‍ഡ് സ്കൂള്‍.ദ്വാരക പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈമെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.

വിവരമറിഞ്ഞയുടൻ ഡല്‍ഹി പോലീസ്, ഫയർ സർവീസ്, ബോംബ് ഡിസ്പോസല്‍ സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. നേരത്തെയുണ്ടായ സമാനമായ ഭീഷണികള്‍ വ്യാജമായിരുന്നതിനാല്‍, ഇതും ഒരു വ്യാജ സന്ദേശമാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.


