whatsapp chat
Call now
Accident dead Latest

മാങ്ങ പറിക്കുന്നതിനിടെ അപകടം; 50-കാരൻ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിന്റെയും അന്നമ്മയുടെയും മകൻ ബിജോ ജോർജ് (50) ആണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടിൽ മാങ്ങ പറിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുതോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേറ്റ ബിജോയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷിസി ചാരുപ്ലാക്കൽ (തിരുവമ്പാടി). മക്കൾ: ഇവാൻസ്, എവ്ലിൻ.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.