ഉത്തർപ്രദേശിലെ ലക്നൗവില്‍ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. ഗുഡാംബ സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

സ്ഫോടനത്തില്‍ അഞ്ച് പേർ മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള്‍ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണില്‍ ഉത്തർപ്രദേശിലെ അംരോഹ ജില്ലയില്‍ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 15-ന് സ്ഫോടനം നടന്ന സമയത്ത് 25 ജീവനക്കാർ പടക്കനിർമാണശാലയിലുണ്ടായിരുന്നതായാണ് വിവരം.
ഈ മാസം ആദ്യം തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേർ വെന്തുമരിച്ചിരുന്നു. തുടർച്ചയായുള്ള സ്ഫോടനങ്ങള്‍ക്ക് പിന്നാലെ വിരുദുനഗർ ജില്ലയിലെ അനേകം പടക്കനിർമാശാലകള്‍ സുരക്ഷാപരിശോധനയ്ക്കായി അധികൃതർ അടച്ചിട്ടിരുന്നു. ജൂലായ് 23-നാണ് ജില്ലയിലെ പടക്കനിർമാണശാലകള്‍ വീണ്ടും തുറന്നത്.


