Latest

ലക്‌നൗവില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; രണ്ടുമരണം

ഉത്തർപ്രദേശിലെ ലക്നൗവില്‍ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. ഗുഡാംബ സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ അഞ്ച് പേർ മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള്‍ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ ഉത്തർപ്രദേശിലെ അംരോഹ ജില്ലയില്‍ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 15-ന് സ്ഫോടനം നടന്ന സമയത്ത് […]