whatsapp chat
Call now
Accident dead Latest

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകവെ അരിലോറി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

വാഴക്കുളം അഞ്ചാം മൈല്‍ ജംഗ്ഷന് സമീപത്ത് തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി അനീഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായി തൊടുപുഴയിലേക്ക് പോയതായിരുന്നു അനീഷ. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

ഇടിയുടെ ആഘാതത്തില്‍ അനീഷ റോഡിലേക്ക് തെറിച്ച് വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മൂസയാണ് ഭര്‍ത്താവ്. ഹൈഫു ഫാത്തിമ, ഹാനി മൂസ, ഹാദി മൂസ എന്നിവർ മക്കളാണ്. കബറടക്കം ഇന്ന് പേട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.