whatsapp chat
Call now
Crime dead Latest

വെളളനാട് കാൽനട യാത്രികരെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സംഭവം; ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു

🔴തിരുവനന്തപുരം: വെളളനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെളളനാട് സ്വദേശി ഗീതയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ഗീതയെയും ബന്ധു സുധയെയും എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്

ബൈക്ക് ഓടിച്ചിരുന്ന വെളളനാട് സ്വദേശി നിതിന്‍ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളവ് തിരിഞ്ഞ് വന്നപ്പോള്‍ ആളെ കണ്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നാണ് നിതിന്‍ പൊലീസിന് നല്‍കിയ മൊഴി. അപകടം ഉണ്ടായത് കണ്ട് പേടിച്ചിട്ടാണ് സ്ഥലത്തുനിന്നും ബൈക്കുമായി പോയതെന്നും നിതിന്‍ പറഞ്ഞു. അപകടമുണ്ടാക്കിയതിനും അമിത വേഗത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. വെളളനാട് കൂട്ടായണി സരസ്വതി വിദ്യാലയത്തിന് സമീപമാണ് അപകടമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.