whatsapp chat
Call now
Latest weather

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ശക്തമായ കാറ്റില്‍ പത്തനംതിട്ട കൂടല്‍ സര്‍ക്കാര്‍ വിഎച്ച്എസില്‍ മരം കടപുഴകി വീണു. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് ആല്‍മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്.

ശക്തമായ കാറ്റില്‍ പത്തനംതിട്ട കൂടല്‍ സര്‍ക്കാര്‍ വിഎച്ച്എസില്‍ മരം കടപുഴകി വീണു. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് ആല്‍മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്.

മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് അറിയിപ്പുണ്ട്. രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10cm വീതമാണ് ഉയർത്തുന്നത്. ഡാമിന്റെ സമീപപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കോട്ടയം തൃക്കൊടിത്താനത്ത് വീടിന് മുകളിലേക്ക് മരം വീണു. തൃക്കൊടിത്താനം ആരമല സ്വദേശി ബിജി ബാബുവിന്റെ വീട്ടിലേക്കാണ് മരം വീണത്. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുരയിടത്തിലെ തേക്കും മാവിന്റെ കൊമ്പുമാണ് മറിഞ്ഞത്. അപകടസമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.

തൃശൂര്‍ എരുമപ്പെട്ടിയല്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് അപകടമുണ്ടായിട്ടുണ്ട്. തെങ്ങ് കടപുഴകി വീടിന് മുകളിലേക്കാണ് വീണത്. കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എരുമപ്പെട്ടി കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂര്‍ മഠത്തില്‍ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ പിന്‍വശത്തെ ഷീറ്റ് മേഞ്ഞ ഭാഗം പൂര്‍ണ്ണമായും തകരുകയും വാഷിംഗ് മെഷീന്‍ അടക്കം വീട്ടുപകരണങ്ങളും നശിക്കുകയും ചെയ്തിട്ടുണ്ട്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.