whatsapp chat
Call now
court and law Education kozhikode Latest

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശം അപലപനീയം

രാജ്യത്തെ വിദ്യാർത്ഥികളെ അടിച്ചമർത്തുന്ന പോലീസിന്റെ ക്രൂര ദൃശ്യങ്ങൾ കാണാൻ സമയമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശം അപലപനീയം : ലോയേഴ്സ് കോൺഗ്രസ്

കോഴിക്കോട് : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തോട് കേന്ദ്രസർക്കാരും സുപ്രീം കോടതിയും സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കോടതിയിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാർഥികളെ സമരക്കാർ ആക്രമിക്കുന്നതിന്റെ വീഡിയോ കാണാൻ സമയമില്ല എന്നും ധാരാളം ജോലിയുണ്ട് എന്നുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശം അപലപനീയവും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ലോകത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്നും ജനാധിപത്യത്തെ അടിച്ചമർത്തുന്ന ഗവൺമെന്റിന്റെ സ്ഥാനം ചരിത്രത്തിൽ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും അധ്യക്ഷൻ പരാമർശിച്ചു. പ്രതിഷേധം സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എ.ഇ മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം ബി ബിനോയ് അധ്യക്ഷത വഹിച്ചു. മനു അർജുൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. മാത്യു കട്ടിക്കാന, പി.രാജേഷ് കുമാർ, കെ.എം ഖാദിരി, ജയപ്രശാന്ത് ബാബു, വി.ടി നിഹാൽ, ഒ.ശരണ്യ, മുസ്തഫ, ബൈജ, മനു രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.