whatsapp chat
Call now
Latest

സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി, അടിച്ചുതകര്‍ത്തു, 2 കോടി രൂപ കവര്‍ന്നു, മലപ്പുറത്ത് വൻമോഷണം

മലപ്പുറം:തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞു നിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവർന്നത്.കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂർ ഭാഗത്തേക്ക് പോകുമ്ബോള്‍ തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍പടിയില്‍ വെച്ചാണ് പണം കവർന്ന

എതിർഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം ആയുധങ്ങളുമായിറങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. പണം കവർന്ന ശേഷം കൊടിഞ്ഞി ഭാഗത്തേക്ക് സംഘം കാറില്‍ രക്ഷപ്പെട്ടു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവർന്നതെന്ന് ഹനീഫ പറഞ്ഞു. താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.