whatsapp chat
Call now
Accident Latest

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്.കോട്ടക്കൽ ഭാഗത്ത് നിന്നും ചമ്രവട്ടം ഭാഗത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം കുഞ്ഞു ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്കോട്ടക്കൽ ഭാഗത്ത് നിന്നും ചമ്രവട്ടം ഭാഗത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത് കോട്ടക്കൽ താലൂക്ക് ഹോസ്പിറ്റലിലേക്കും സ്വകാര്യ ഹോസ്പിറ്റലിലേക്കും പരിക്കേറ്റവരെ മാറ്റുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്ആരുടെയും പരിക്കേ ഗുരുതരമല്ല എന്നാണ് ഇപ്പോൾ അറിയാൻ […]

Latest

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയില്‍ വയോധികൻ മരിച്ചനിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയം

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്.ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണൻ മരിച്ചതെന്നാണ് സംശയം. മെഡിക്കല്‍ കോളജില്‍ ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടില്‍ താമസിക്കുന്ന കണ്ണൻ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്ന് നേരത്തേയും കുട്ടികള്‍ക്ക് ഷോക്കേറ്റിട്ടുണ്ടെന്ന് […]

Latest

അമ്ബലത്തില്‍ പതിവായി വരുന്ന യുവതി, പൂജാരിയോട് പ്രണയം, മക്കളെ ഉപേക്ഷിച്ച്‌ പോയി; വാടക വീട്ടിലെത്തി കാമുകനെ കുത്തി ഭര്‍ത്താവ്

തിരുവനന്തപുരം: ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കരകുളം കാച്ചാണി വാർഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്ബലത്തില്‍ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി. തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാള്‍ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ വിഷ്ണുവിനോടൊപ്പം […]

Crime Latest

ഇടുക്കിയില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ മര്‍ദിച്ചു; തടയാനെത്തിയ അച്ഛനെ വെട്ടി

ഇടുക്കി: മദ്യലഹരിയില്‍ മകൻ അമ്മയെ മർദിച്ചു. തടയാൻ ശ്രമിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളം വീട്ടില്‍ സുധീഷ് (35) ആണ് മാതാപിതാക്കളെ ഉപദ്രവിച്ചത്. സുധീഷിന്റെ വെട്ടേറ്റ അച്ഛൻ മധു (57) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മർദിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ മധുവിനെയും മർദിച്ചു. തുടർന്ന് കത്തികൊണ്ട് വെട്ടുകയുമായിരുന്നു. അവശനായിവീണ മധുവിനെ പ്രദേശവാസികള്‍ ചേർന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് […]

Accident Latest

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വാളയാറില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരിച്ചു. വാളയാർ-കോയമ്ബത്തൂർ റൂട്ടില്‍ ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം.ലാവണ്യ (40), മലർ (40) എന്നിവരാണ് മരിച്ചത്. വാളയാർ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള ഏഴുപരാണ് കാറില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ക്കായി കാക്കനാട്ട് നടന്ന ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ച്‌ ചെന്നൈയിലെ പെരുമ്ബം എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവർ. കാറിന്റെ ഇടുതവശത്ത് മുൻസീറ്റിലും പിൻസീറ്റിലുമായി ഇരുന്നവരാണ് […]

Accident Latest

ബെംഗളൂരുവില്‍ ഫ്ളോര്‍മാറ്റ് നിര്‍മാണശാലയില്‍ തീപ്പിടിത്തം; അച്ഛനും അമ്മയും മക്കളുമടക്കം 5 പേര്‍ വെന്തുമരിച്ചു

ബെംഗളൂരുവിലെ നഗർത്താപേട്ടില്‍ പ്ലാസ്റ്റിക് ഫ്ളോർമാറ്റ് നിർമാണശാലയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.ശനിയാഴ്ച ചുലർച്ചയോടെയാണ് പ്ലാസ്റ്റിക് ഫ്ളോർ നിർമാണ യൂണിറ്റും വീടും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. മദൻ കുമാർ (38), ഭാര്യ സംഗീത (33), മക്കളായ നിതേഷ് (7), വിഹാൻ (5) എന്നിവരാണ് മരിച്ചത്. ഇവരുടെ അയല്‍വാസിയായ സുരേഷ് കുമാർ ആണ് മരിച്ച അഞ്ചാമത്തെയാള്‍. നഗർത്താപേട്ടിയിലെ ഇടുങ്ങിയ പാതയിലുള്ള മൂന്നുനില കെട്ടിടത്തിലാണ് അപകടം നടന്നത്. പ്ലാസ്റ്റിക് ഫ്ളോർമാറ്റ് നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലാണ് […]

Latest

പാലം നിര്‍മ്മാണ പ്രവൃത്തി; സാങ്കേതിക നടപടിക്രമങ്ങളില്‍ മാറ്റംവരുത്തുന്നത് പഠിക്കാൻ സമിതി

സംസ്ഥാനത്ത് പാലം നിർമ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്‌ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയാകും പ്രത്യേക സമിതി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർമാരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.നിലവില്‍ പിഡബ്ല്യുഡി മാന്വലില്‍ നിഷ്ക്കർഷിച്ച കാര്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന കാര്യം സമിതി പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പ്രവൃത്തിയിടങ്ങളില്‍ കൂടുതലായി എന്തൊക്കെ […]

Accident Latest

എസി നന്നാക്കുന്നതിനിടെ സണ്‍ഷേഡില്‍നിന്ന് വീണ് ടെക്‌നീഷ്യനായ യുവാവിന് ദാരുണാന്ത്യം

പേയാട് എസി നന്നാക്കുന്ന ജോലിക്കെത്തിയ യുവാവ് വീടിന്റെ സണ്‍ഷേഡില്‍നിന്ന് വീണ് മരിച്ചു. എസി ടെക്നീഷ്യനായ മലയിൻകീഴ് പൊറ്റയില്‍ സ്വദേശി അഖില്‍ (25) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു സംഭവം. പേയാട് അലകുന്നം കിഷോറിന്റെ വീട്ടില്‍ തകരാറിലായ എസി നന്നാക്കാൻ എത്തിയതായിരുന്നു അഖില്‍. ജോലി ചെയ്യുന്നതിനിടെ സണ്‍ഷേഡില്‍നിന്ന കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ മലയിൻകീഴ് മണിയറവിള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Accident Latest

കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ചു; മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാമ്ബാടിയില്‍ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം.മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്. പാമ്ബാടി ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡില്‍ തെന്നിനീങ്ങി മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് പാമ്ബാടി കുറ്റിക്കലില്‍ ആണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ കുറ്റിക്കല്‍ സ്കൂളിനോട് ചേർന്ന മതിലില്‍ ഇടിക്കുകയായിരുന്നു. കാർ ഓടിച്ച മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58), മെറിൻ (40), ടിനു (35), […]

Accident Latest

സ്കൂട്ടറിൽ ഇടിച്ച ബസ് വൈദ്യുതി പോസ്റ്റ് തകർത്തു; ഒരാൾക്ക് പരിക്ക്

കൊയിലാണ്ടി: സംസ്ഥാനപാതയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് 11 കെവി ലൈൻ പോസ്റ്റ് തകർത്തു. സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. പുളിയേരി നിള ബാലകൃഷ്ണനെ (70) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം.കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന യുണൈറ്റഡ് മോട്ടോർ സർവീസ് ബസാണ് അപകടം വരുത്തിയത്. ബസ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.