whatsapp chat
Call now
Latest

കോഴിക്കോട് വലിയ മരം വീടിനു മുകളിലേക്ക് കടപുഴകി വീണു

പെരുമണ്ണ വള്ളിക്കുന്ന് പുതിയോട്ട് മുഹമ്മദിൻ്റെ വീടാണ് പൂർണമായും തകർന്നത്.ഇന്നലെ നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് തൊട്ടടുത്ത പറമ്പിലെ കൂറ്റൻ മരം വീടിനു മുകളിലേക്ക് കടപുഴകി വീണത്.മരം വീഴുന്നസമീപത്ത് ഉണ്ടായിരുന്ന തെങ്ങ് ഉൾപ്പെടെയുള്ള മറ്റ് മരങ്ങളും വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണിട്ടുണ്ട്. കണ്ണുകൾക്ക് കാഴ്ചയില്ലാത്ത പുതിയോട്ട് മുഹമ്മദ് വീട്ടിനകത്ത് ഉണ്ടായിരുന്നു. എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിനകത്തെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും നശിച്ചിട്ടുണ്ട്.നിലവിൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു […]

Crime Latest

കൊല്ലത്ത് വയോധികയെ ബലാത്സംഗത്തിനിരയാക്കി, പ്രതി പിടിയില്‍,ലഹരിക്കടിമയെന്ന് പോലീസ്‌

കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ വലിച്ചിഴച്ച്‌ കുറ്റിക്കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.65കാരിക്ക് നേരെ അതിക്രമം നടത്തിയ കുന്നത്തുക്കാവ് സ്വദേശി അനൂജ്(24) നെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന 65കാരിയാണ് അതിക്രമത്തിനിരയായത്. വയോധികയെ ക്രൂരമായി ഉപദ്രവിച്ച പ്രതി വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കി. നാട്ടുകാരാണ് വയോധികയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലം വളയുകയും രണ്ടരകിലോമീറ്ററിനുള്ളില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. വയോധിക പ്രതിയെ തിരിച്ചറിഞ്ഞതായി […]

Latest

രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഐക്യവും ശക്തിപ്പെടുത്തുക : ഡോ. ഹുസൈൻ മടവൂർ

മംഗലാപുരം :രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഐക്യവും ശക്തിപ്പെടുത്താൻ മുഴുവൻ ഇന്ത്യക്കാരും ഒന്നിച്ച് നിൽക്കണമെന്ന് ഡോ.ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു.മംഗലാപുരം ദാറുൽ ഖൈർ എജ്യുക്കേഷനൽ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച വിദേശ സാമ്രാജ്യത്വ ശക്തികളോട് ഏറ്റുമുട്ടി നമ്മുടെ പൂർവ്വികർ നേടിത്തന്ന സ്വാതന്ത്യം കാത്തു സൂക്ഷിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട്. അവരൊന്നിച്ച് നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ നാമൊന്നിച്ച് നിൽക്കണം. ജാതി മത വ്യത്യാസങ്ങൾ നമ്മെ തമ്മിലകറ്റരുത്. വർഗ്ഗീയതയും തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നമ്മുടെ രാജ്യത്തെ […]

Latest

EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി

ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച്‌ വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വോട്ടുകള്‍ വീണ്ടും എണ്ണിയപ്പോള്‍, വിജയിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയേക്കാള്‍ 51 വോട്ടുകള്‍ കൂടുതല്‍ ‘പരാജയപ്പെട്ട’ സ്ഥാനാർത്ഥിക്ക് ലഭിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി, പരാജിതനായ സ്ഥാനാർത്ഥിയെ (ഹർജിക്കാരൻ) ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർപഞ്ചായി പ്രഖ്യാപിച്ച്‌ രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാൻ പാനിപ്പത്തിലെ ഇലക്ഷൻ ഓഫീസറോട് സുപ്രീം […]

Latest

ആലപ്പുഴയില്‍ ട്രെയിനിന്റെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചനിലയില്‍

ട്രെയിനിലെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴയിലെത്തിയ ട്രെയിനിലെ എസ്4 കോച്ചിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടത്. കോച്ച്‌ വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികള്‍ ഉടൻതന്നെ ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശൗചാലയത്തില്‍വെച്ച്‌ ആരെങ്കിലും പ്രസവിച്ചശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചാതാകാമെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ കോച്ച്‌ മാത്രം വേർപെടുത്തി ധൻബാദ് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തി.

Health Latest

രണ്ടുമാസമായി വേതനമില്ല; മന്ത്രിയോട് പരാതി പറയാനെത്തി, പാര്‍ട്ടിക്കാരുമായി ബഹളം; ജീവനക്കാര്‍ക്കെതിരേ കേസ്

മലപ്പുറം: മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനംകഴിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ് മടങ്ങുന്നതിനിടെ അന്യായമായി സംഘംചേർന്ന് ബഹളംവെച്ചതിന് ആശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ പേരില്‍ മഞ്ചേരി പോലീസ് കേസെടുത്തു.പ്രിൻസിപ്പല്‍ ഡോ. കെ.കെ. അനില്‍രാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം താത്കാലിക ജീവനക്കാരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടനംകഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദർശിക്കാൻ പോയിരുന്നു.ഇതിനിടെ തങ്ങള്‍ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി താത്കാലിക ജീവനക്കാർ മന്ത്രിക്കു മുൻപിലെത്തി. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ […]

Latest

തോരായിക്കടവ് പാലം തകര്‍ന്ന സംഭവം; വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി, കരാര്‍ കമ്ബനിക്ക് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ആണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. 24 കോടി രൂപ ചിലവാക്കുന്ന പദ്ധതിയില്‍ അഴിമതി എന്നാണ് ഉയരുന്ന ആരോപണം. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. […]

Latest

സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി, അടിച്ചുതകര്‍ത്തു, 2 കോടി രൂപ കവര്‍ന്നു, മലപ്പുറത്ത് വൻമോഷണം

മലപ്പുറം:തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞു നിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവർന്നത്.കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂർ ഭാഗത്തേക്ക് പോകുമ്ബോള്‍ തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍പടിയില്‍ വെച്ചാണ് പണം കവർന്ന എതിർഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം ആയുധങ്ങളുമായിറങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. പണം കവർന്ന ശേഷം കൊടിഞ്ഞി ഭാഗത്തേക്ക് സംഘം കാറില്‍ രക്ഷപ്പെട്ടു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് […]

Latest

സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്

കോഴിക്കോട്: മാവൂര്‍ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ* *കൂട്ടത്തല്ല്. സിറ്റിയില്‍ ഓടുന്ന ബസ്സിലെ ജീവനക്കാര്‍ തമ്മിലാണ് സര്‍വീസ് സമയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.**സംഭവത്തില്‍ ബസ് ജീവനക്കാരായ രജീഷ് ബാബു, ഷാജഹാന്‍, വിശാഖ്, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.* *കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചതിനും സംഘര്‍ഷം ഉണ്ടാക്കിയതിനും ആണ് കേസ്. സംഭവത്തില്‍ ഫാന്റസി, കടുപ്പയില്‍ എന്നീ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Latest

വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി

ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ നിർണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങള്‍ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്‌ഐആറിനെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.വോട്ടർ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.