അച്ഛനെ കൊന്ന സഹോദരനെ 8 വര്‍ഷം കാത്തിരുന്ന് വധിച്ചു; പരോളിലിറങ്ങിയപ്പോള്‍ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി
ഭോപ്പാൽ:ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കാത്തിരുന്ന ശേഷം അച്ഛനെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു പോലീസുകാരൻ.സഹോദരനെ വശീകരിക്കാൻ 17-കാരിയേയും വാടക കൊലയാളികളേയും നിയോഗിച്ചായിരുന്നു കൊലപാതകം. അച്ഛൻറെ മരണംകഴിഞ്ഞ് എട്ട് വർഷങ്ങള്‍ക്ക് ശേഷമായിരുന്നു പ്രതികാരം.2017-ലാണ് റിട്ട.പോലീസ് ഇൻസ്പെക്ടറായ ഹനുമാൻ സിങ് തോമർ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മകൻ ഭാനു തോമറിനും വെടിയേറ്റിരുന്നു. തലനാരിഴയ്ക്കാണ് ഭാനു തോമർ രക്ഷപ്പെട്ടത്. ഹനുമാൻ സിങ് തോമറിന്റെ മൂത്ത മകൻ അജയ് ആണ് കൊലപാതകം നടത്തിയത്. അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ഹനുമാൻ […]




