whatsapp chat
Call now
Business Commerce Latest

പകരച്ചുങ്കം: ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയെ ബാധിക്കും, റഷ്യയ്ക്കൊപ്പം നില്‍ക്കണം -ജോണ്‍ എബ്രഹാം

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ അമേരിക്കൻ കൈക്കൊള്ളുന്ന നടപടിയില്‍ പ്രതികരിച്ച്‌ ബോളിവുഡ് താരം ജോണ്‍ എബ്രഹാം.എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ റഷ്യയ്ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍, വ്യാപാര സംഘർഷങ്ങള്‍, അവ കലാരംഗത്തും ഇന്ത്യൻ സമ്ബദ്വ്യവസ്ഥയിലും ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ചാണ് ജോണ്‍ എബ്രഹാം പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, താരിഫുകള്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന സാമ്ബത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. അതിർത്തി കടന്നുള്ള കാര്യങ്ങളെക്കുറിച്ച്‌ തനിക്കറിയില്ല, പക്ഷേ ഇത് കലയെ ബാധിക്കുന്നുണ്ടെന്ന് […]

Health Latest

ഡോ ഹാരിസിനെ സംശയനിഴലിലാക്കി വാര്‍ത്താ സമ്മേളനം: ആരാണ് ഫോണിലെ ആ സാര്‍? എല്ലാം മൈക്ക് ‘ലൈവ്’ ആയി പിടിച്ചു

തിരുവനന്തപുരം: . ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിർത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിൻസിപ്പല്‍ ഡോ.പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിർദേശം. ‘അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം’ എന്നായിരുന്നു ഫോണിന്റെ മറുതലക്കല്‍ നിന്ന് നിർദേശം ലഭിച്ചത്. റിപ്പോർട്ട് മുഴുവൻ വായിക്കാൻ പറയുന്നുവെന്ന് വാർത്താ സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനെ ഇടക്ക് ഫോണ്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ സൂപ്രണ്ട് ഓർമ്മിപ്പിക്കുകയും ചെയ്യുന്നത് കാണാം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് […]

Accident Latest

ബാലുശ്ശേരിയിൽ ലോറികയറി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ് […]

Latest

വീട് കത്തിനശിച്ചു; പവര്‍ബാങ്ക് പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്നതെന്ന് സംശയം, അന്വേഷണം

തിരൂർ: തലക്കാട് പഞ്ചായത്തിലെ തെക്കൻ കുറ്റൂരില്‍ മുക്കിലപ്പീടിക അത്തംപറമ്ബില്‍ അബൂബക്കർ സിദ്ദിഖിന്റെ വീട് കഴിഞ്ഞദിവസം രാത്രി പൂർണമായും കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്ഥിരമായി ഉപയോഗിക്കുന്ന പവർബാങ്ക് കിടപ്പുമുറിയില്‍ ചാർജിലിട്ടിരുന്നു. ഇത് പൊട്ടിത്തെറിച്ച്‌ തീ പടർന്നതാകാമെന്നാണ് കരുതുന്നത്.സിദ്ദിക്കും കുടുംബവും കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉള്‍പ്പടെയെല്ലാം കത്തി ചാമ്ബലായി. വൈകീട്ട് ആറുമണിയോടെ കുടുംബത്തോടൊപ്പം പോയസിദ്ദിക്ക്, രാത്രി മടങ്ങുമ്ബോള്‍ വീടിന് തീപിടിച്ച വിവരം നാട്ടുകാർ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.ഒരു കിടപ്പുമുറിയും […]

Crime Latest

കൂട്ടായി വാടിക്കൽ കാട്ടിലപള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കൂട്ടായി:വാടിക്കൽ കാട്ടിലപള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് സംഭവമെന്ന് പറയുന്നു. കാട്ടിലപള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ ആണ് മരിച്ചത്. കുത്തേറ്റ തുഫൈലിനെ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.തിരൂർ ഡിവൈഎസ്പി സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.ചെറിയ കത്ത് മനാഫ് സഫൂറ ദമ്പതികളുടെ മകനാണ് മരണപ്പെട്ട തുഫൈൽ സഫീന, അഫ്സൽ, ഫാസിൽ എന്നിവർ സഹോദരങ്ങളാണ്. […]

Latest

തൃശ്ശൂര്‍തീരത്ത് ചുവന്ന തിരമാലകള്‍!; നിറംമാറ്റത്തിനു പിന്നില്‍ സൂക്ഷ്മജീവി? കാരണം കണ്ടെത്തി കുഫോസ്

കൊച്ചി: തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ചില്‍നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് ബീച്ചുവരെ അടുത്ത ദിവസങ്ങളില്‍ കടലില്‍ നിറവ്യത്യാസം അനുഭവപ്പെട്ടതിന്റെ കാരണം കണ്ടെത്തി കുഫോസ് (കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല). റെഡ് ടൈഡ് (Red Tide) എന്നറിയപ്പെടുന്ന പ്രകൃതിദത്ത പ്രതിഭാസമാണിതെന്ന് കുഫോസ് അറിയിച്ചു.ജലത്തില്‍ നോക്ടിലൂക്ക എന്ന ഡിനോഫ്ളാജിലേറ്റ്സ് വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ ജീവിയുടെ കൂടുതലായ സാന്നിധ്യമാണ് റെഡ് ടൈഡിലേക്ക് നയിക്കുന്നത്. പുതുവൈപ്പ് ബീച്ചില്‍ കടല്‍തീരത്തോട് ചേർന്ന് തിരമാലകള്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. നോക്ടിലൂക്ക സാധാരണയായി […]

Latest

കാട് വെട്ടുവാൻ കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ പണവും ഫോണും തട്ടിയെടുത്ത രണ്ടുപേരെ നല്ലളം പോലീസ് പിടികൂടി

ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും എസിപി സ്കോട് എറണാകുളത്തു നിന്ന് പിടികൂടിആലപ്പുഴ സ്വദേശി അൻവർ കൊല്ലം സ്വദേശി ഷാജിമോൻ എന്നിവരെയാണ് പിടികൂടിയത് മറ്റൊരാളായ ഹാരിസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു അതിഥി തൊഴിലാളികൾ സംഘടിക്കുന്ന സ്ഥലത്തെത്തി കാട് വെട്ടാൻ ആളെ വേണമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത് തട്ടിപ്പ് സംഘം നേരത്തെ കണ്ടുവെച്ച പാതയോരത്തെ പറമ്പ് കാണിച്ച് പണി തുടങ്ങുവാൻ പറയുകയായിരുന്നു തൊഴിലാളികൾ […]

Latest

ഒരേവിലാസത്തില്‍ കൂട്ടത്തോടെ വോട്ടര്‍മാര്‍, വീട്ടുനമ്ബര്‍ പൂജ്യം-തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന്‌ രാഹുല്‍

ന്യൂഡൽഹി:കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വൻതോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിവ്യാജവിലാസങ്ങളില്‍ വൻതോതില്‍ വോട്ടർമാർ, ഒരേവിലാസത്തില്‍ നിരവധി വോട്ടർമാർ. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടർപട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുല്‍ വാർത്താ സമ്മേളനത്തില്‍ വീഡിയോ വാളില്‍ പ്രദർശിപ്പിച്ചു. ബെംഗളൂരു സെൻട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വൻതോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ ആരോപിച്ചു. ബാംഗ്ലൂർ സെൻട്രലിലെ ഏഴ് […]

Latest

തൃപ്പൂണിത്തുറ മെട്രോ വോക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; മലപ്പുറം സ്വദേശിയായ നിസാർ മരണപ്പെട്ടു

കൊച്ചി : കൊച്ചി മെട്രോയുടെ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടി യുവാവ് മരണപ്പെട്ടു.  തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എന്‍ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയില്‍ നിന്നാണ് യുവാവ് റോഡിലേക്ക് എടുത്തു ചാടിയത്. മലപ്പുറം തിരുരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ  32(വയസ്സ്) ആണ് മരണപെട്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. റോഡില്‍ വീണ നിസാറിന്റെ കൈ കാലുകള്‍ ഒടിഞ്ഞതായും തലയ്ക്ക് സാരമായി പരിക്കേറ്റതായും പൊലീസ് […]

Education Latest

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശാക്തീകരണം സാദ്ധ്യമാവൂ :ഡോ. ഹുസൈൻ മടവൂർ

ന്യൂ ഡൽഹി : വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് ശാക്തീകരണം സാദ്ധ്യമാവുകയുളളുവെന്ന് ഹ്യുമൻ റിസോഴ്സ് ഡവലപ്മെൻ്റ് ഫൗണ്ടേഷൻ (HRDF) ഡൽഹി ചെയർമാൻ ഡോ ഹുസൈൻ മടവൂർ പറഞ്ഞു. അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷനൽസ് (AMP) ഡൽഹിയിലെ ഇന്ത്യാ ഇസ്‌ലാമിക് കൾചറൽ സെൻ്ററിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തകരുടെ ദേശീയ സമ്മേളനത്തിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ എഛ് ആർ ഡി എഫ് നടത്തുന്ന വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.