whatsapp chat
Call now
Latest

ഉധംപുരില്‍ സിആര്‍പിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആർപിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. ഉധംപുർ എഎസ്പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി വ്യക്തമാക്കുകയും ചെയ്തു.സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ‘കഡ്വ-ബസന്ത്ഗഢ് മേഖലയില്‍ സിആർപിഎഫ് വാഹനം ഉള്‍പ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തില്‍ സിആർപിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി […]

Commerce Latest

വീണ്ടും കൂട്ടി: അധികതീരുവയില്‍ ഇന്ത്യയെ വിടാതെ ട്രംപ്; നികുതി 50 ശതമാനമാക്കി ഉയര്‍ത്തി

വാഷിങ്ടൺ: ഇന്ത്യയുടെ കയറ്റുമതി തീരുവ വീണ്ടും ഉയർത്തി യുഎസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിൻറെ ഭീഷണി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്.ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.25 ശതമാനം തീരുവയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തുന്നതെന്നാണ് ട്രംപിൻറെ നിലപാട്. മൂന്ന് ആഴ്ച കഴിഞ്ഞ് പ്രാബല്യത്തില്‍ വരും.ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന […]

Latest

‘സ്വന്തമായി ട്രാൻസ്ഫോര്‍മര്‍ കൊണ്ടുവന്ന് വയ്ക്കൂ’; വൈദ്യുതി തടസത്തെക്കുറിച്ച്‌ പറഞ്ഞ യുപി മന്ത്രിയോട് ജൂനിയര്‍ എഞ്ചിനിയര്‍, സസ്പെൻഷൻ

സീതാപൂർ: വൈദ്യുതി തടസത്തെക്കുറിച്ച്‌ പറഞ്ഞ യുപി മന്ത്രിയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയ ജൂനിയര്‍ എഞ്ചിനിയര്‍ക്ക് സസ്പെന്‍ഷൻ. ചൊവ്വാഴ്ച സീതാപൂര്‍ ജില്ലയിലാണ് സംഭവം. മന്ത്രി സുരേഷ് റാഹിയോടാണ് മോശമായി പെരുമാറിയത്.ഹർഗാവ് പ്രദേശത്തെ കൊരിയ ഉദ്‌നാപൂർ ഗ്രാമത്തില്‍ 24 മണിക്കൂറായി വൈദ്യുതി മുടങ്ങിയിരുന്നു. കേടായ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച്‌ അന്വേഷിക്കാൻ മന്ത്രി ജൂനിയർ എഞ്ചിനീയർ (ജെഇ) രമേശ് മിശ്രയെ ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥൻ പരുഷമായി പ്രതികരിക്കുകയും ട്രാൻസ്‌ഫോർമർ സ്വയം കൊണ്ടുവരാൻ റാഹിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ രോഷാകുലനായ മന്ത്രി ഗ്രാമത്തിലെത്തി ട്രാൻസ്‌ഫോർമര്‍ തന്‍റെ വാഹനത്തില്‍ […]

Latest Travel

മരണക്കയമായി പതങ്കയം; ഇതുവരെ പൊലിഞ്ഞത് 28 ജീവനുകൾ

കോടഞ്ചേരി: വശ്യമനോഹരമായ പതങ്കയത്ത് നീരൊഴുക്കിനൊപ്പം പ്രതീക്ഷകൾ അസ്തമിച്ച കുടുംബങ്ങളുടെ കണ്ണുനീരുമുണ്ട്. ഒന്നല്ല, 28 കുടുംബത്തിന്റെ. ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒന്നരദശകത്തിനുള്ളിൽ പൊലിഞ്ഞത് 28 പേരുടെ ജീവൻ. ഇവരിലാകട്ടെ, മിക്കവരും വിദ്യാർഥികളും.പതങ്കയത്തെ അപകടസ്ഥാനങ്ങളിൽ സുരക്ഷാവേലികളില്ല, ലൈഫ് ഗാർഡുമാരില്ല, ജീവൻരക്ഷാസംവിധാനങ്ങൾ ഒന്നുമില്ല. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാമുന്നറിയിപ്പ് ബോർഡ് മാത്രം. ‘ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ’ ആയി പ്രഖ്യാപിക്കാത്തതിനാൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ പരിമിതികളുമുണ്ട്. ഈയിടെ പതങ്കയം സംരക്ഷണസമിതി എന്നപേരിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും സമിതിക്ക് ഇല്ലായ്മകൾ ഏറെയാണ്.മഴക്കാലത്തും വേനൽക്കാലത്തും പതങ്കയം ഒരേപോലെ അപകടകാരിയാണ്. കുത്തൊഴുക്കും […]

Latest

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രമുഖ ഡോർ നിർമാണ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ,വിളവൂർക്കൽ, ഇളം പുരയിടത്തിൽ ഷിജോ ജോസഫിനെ(43)യാണ് വാഴക്കാട് എസ്.ഐ കെ. സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2008 മുതൽ ജോലി ചെയ്ത, കോഴിക്കോട് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ കേരള തമിഴ്നാട് സെയിൽസ് ഹെഡ് ആയി പ്രവർത്തിച്ച് വരികയായിരുന്ന പ്രതി, ഉപഭോക്താക്കൾ നൽകുന്ന ചെക്കിൽ ക്രിത്രിമം കാട്ടിയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തെ പ്രതി വഞ്ചിച്ചത്. സഹപ്രവർത്തകരെ […]

Latest Lifestyle Travel

ഇൻഷുറൻസ് ഇല്ലാതെ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ പണി പാളും? പിഴ അഞ്ചിരട്ടിയായി ഉയരും! നീക്കം ഇങ്ങനെ

രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളില്‍ ശക്തമായ നടപടികള്‍ എടുക്കാൻ ഒരുങ്ങി റോഡ് ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇൻഷുറൻസില്‍ ഉള്‍പ്പെടെ കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരാനും പിഴത്തുക ഉള്‍പ്പെടെ കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്.രാജ്യത്തെ വാഹന ഉടമകള്‍ ഇൻഷുറൻസിനെ സമീപിക്കുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റാൻ കഴിയുന്ന നിർദ്ദേശങ്ങളാണ് റോഡ് ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.മോട്ടോർ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതോടെ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാല്‍ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത് […]

Crime Latest

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; ചെര്‍പ്പുളശ്ശേരി സ്വദേശിയുടെ പേരില്‍ കേസ്

പൂച്ചയെ കൊന്ന് സാമൂഹികമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി മഠത്തിപ്പറമ്ബ് പാലപ്പുഴ വീട്ടില്‍ ഷജീറിന്റെ (32) പേരില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തു.പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും തുടര്‍ന്ന് ഇതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേര്‍തിരിച്ചു വെച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ലോറിയുടെ ക്യാബിനില്‍വെച്ച്‌ ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങള്‍.മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു.അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകന്‍ തിരുവാഴിയോട് സ്വദേശി ജിനേഷ് നല്‍കിയ പരാതിയിലാണ് നടപടി.

Latest Lifestyle

ഒന്നോ രണ്ടോ പത്തോ അല്ല, കിടക്ക മുഴുവൻ പാമ്ബുകള്‍; ബെഡ്ഷീറ്റ് മാറ്റിയപ്പോള്‍ കണ്ട നടുക്കുന്ന കാഴ്ച

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കില്‍ പോലും ആദ്യം കാണുമ്ബോള്‍ പലർക്കും പേടി തോന്നും.എന്നാല്‍ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്ബിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.നായയേയും പൂച്ചയേയുമൊക്കെ കിടക്കയില്‍ കിടത്തി ലാളിക്കാറുണ്ട്. അവയ്ക്ക് പകരം പാമ്ബുകളെ കിടക്കയില്‍ കിടത്തിയാലോ? അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന് പറയാൻ വരട്ടെ, അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഒരു യുവതി ബെഡ്‌ഷീറ്റ് മാറ്റുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കാഴ്ചക്കാരെ സംബന്ധിച്ച്‌ പിന്നെ സംഭവിച്ചത് നടുക്കുന്ന കാഴ്ചയായിരുന്നു. യുവതി ബെഡ്‌ഷീറ്റ് മാറ്റിയതും […]

Health Latest

മെഡിസെപ് പരിഷ്‌കരിച്ചു; പരിരക്ഷ 5 ലക്ഷമാക്കി, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കീമില്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കല്‍ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി.രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കുറ്റാസ്ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് ചികിത്സകള്‍ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി […]

Latest

സുധാകരന്റെ തട്ടകത്തിലും ഡിസിസി മാറ്റമോ?,കണ്ണൂരിലടക്കം പത്തിടത്ത് ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ ആലോചന

ന്യൂഡൽഹി: കെപിസിസി-ഡിസിസി പുനഃസംഘടനയ്ക്കായി ഹൈക്കമാൻഡുമായി ചർച്ച നടത്താൻ കേരള നേതാക്കള്‍ ഡല്‍ഹിയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്ബ് പാർട്ടിയെ അടിത്തട്ടില്‍ ശക്തമാക്കുന്നതിന് പുനഃസംഘടന അതിവേഗം പൂർത്തിയാക്കുകയാണുദ്ദേശ്യം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍ എന്നിവർ ദേശീയ ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിക്കൊപ്പം എംപിമാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി. ഒരാഴ്ചയ്ക്കകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. കെപിസിസിയില്‍ പുതിയ ആളുകളെ ചേർത്ത് വിപുലീകരിക്കാനുള്ള ചർച്ചകളാണ് ചൊവ്വാഴ്ച പ്രധാനമായും നടന്നത്. […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.