whatsapp chat
Call now
Latest

തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട്; ഞങ്ങളുടെ മേല്‍വിലാസത്തില്‍ ആറ് കള്ളവോട്ടുകള്‍ ചേര്‍ത്തു; വെളിപ്പെടുത്തലുമായി വീട്ടമ്മ

വോട്ടർപട്ടിക ക്രമക്കേട് വിവാദത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റല്‍ വില്ലേജ് അപ്പാർട്ട്മെന്റില്‍ ആറ് കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.4 സി ഫ്ലാറ്റില്‍ തന്നെ കൂടാതെ ആറുപേരുടെ വോട്ടുകൂടി ചേർത്തുവെന്ന് പ്രസന്ന അശോകൻ പറയുന്നു. പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകൻ. വോട്ട് ചേർത്തവരില്‍ തങ്ങളെ അറിയുന്നവരുമല്ലെന്നും ബന്ധുക്കാരും അല്ലെന്നും വീട്ടമ്മ പറയുന്നു. വോട്ട് ചേർത്തവരില്‍ തങ്ങളെ അറിയുന്നവരുമല്ലെന്നും ബന്ധുക്കാരും അല്ലെന്നും വീട്ടമ്മ പറയുന്നു. എന്നാല്‍ ഇതേ ഫ്‌ളാറ്റ് നമ്ബറിലും മേല്‍വിലാസത്തിലും […]

Crime Latest

കൊച്ചിയില്‍ മെട്രോ സ്‌റ്റേഷന് മുന്നില്‍ ഒരാള്‍ക്ക് കുത്തേറ്റു; നേപ്പാള്‍, കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍

കലൂരിലെ മെട്രോ സ്റ്റേഷന് മുന്നില്‍ തൃശ്ശൂർ സ്വദേശിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍.നേപ്പാള്‍ സ്വദേശി ശ്യാം, കണ്ണൂർ സ്വദേശി റോബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് ഇരുവരും ചേർന്ന് തൃശ്ശൂർ സ്വദേശിയായ ഷറഫുദ്ദീനെ(49) കുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.മെട്രോ സ്റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങുകയായിരുന്നു ഷറഫുദ്ദീൻ. ഇതിനിടെയാണ് അക്രമികള്‍ ഇദ്ദേഹത്തിന്റെ നെഞ്ചില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു. പരിക്കേറ്റ ഷറഫുദ്ദീൻ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Crime Latest

പണം തട്ടാൻ ഡേറ്റിങ് ആപ്പ്; യുവാക്കള്‍ ഉന്നമിട്ടത് സ്വവര്‍ഗാനുരാഗികളെ, നാണക്കേട് കൊണ്ട് ആരും മിണ്ടിയില്ല

ഡേറ്റിങ് ആപ്പ് വഴി യുവാക്കളുമായി ബന്ധം സ്ഥാപിച്ചശേഷം അവരെ വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്.സ്വവർഗാനുരാഗികളായ നൂറോളം യുവാക്കളെയാണ് ജില്ലയില്‍ തട്ടിപ്പിനിരയാക്കിയതെന്നും നാണക്കേട് കാരണമാണ് പലരും പരാതി നല്‍കാത്തതെന്നും പോലീസ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി യുവാക്കളെ ഗ്രിൻറ്റർ എന്ന ഡേറ്റിങ് ആപ്പില്‍ എത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. 10 കിലോമീറ്റർ പരിധിയിലുള്ള യുവാക്കള്‍ക്ക് പ്രതികള്‍ തങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തശേഷം ഇവരെ വിളിച്ചു വരുത്തുന്നതാണ് രീതി. ആളൊഴിഞ്ഞ ഭാഗത്ത് […]

Health

മാതൃമനസ്സിന്റെ നിശ്ചയദാര്‍ഢ്യം; ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയതാളം വീണ്ടെടുത്ത് ഡോക്ടര്‍മാര്‍

കോഴിക്കോട് : ആ മാതൃമനസ്സ് നിശ്ചയദാർഢ്യത്തിലായിരുന്നു, തന്റെ ജീവൻ പോയാലും ഉള്ളിലുള്ള കുരുന്നുജീവന് ഒരുപോറല്‍പോലും ഏല്‍ക്കരുതെന്ന കാര്യത്തില്‍.ഹൃദയത്തകരാറുള്ള, 22 ആഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ ഗർഭാവസ്ഥയില്‍തന്നെ താക്കോല്‍ദ്വാരശസ്ത്രക്രിയയിലൂടെ രക്ഷിക്കാൻ വഴിയൊരുക്കിയത് ആ നിശ്ചയദാർഢ്യമാണ്. ഗർഭസ്ഥശിശുവില്‍ ഇൻ യൂട്ടെറോ കീ ഹോള്‍ ഹാർട്ട് വാല്‍വ് സർജറി വിജയകരമായി നടന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍നടന്ന ശസ്ത്രക്രിയ കേരളത്തില്‍ ആദ്യത്തേതും ഇന്ത്യയില്‍ നാലാമത്തേതുമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.വയനാട് സ്വദേശിനി കെ. മൊഹ്സിനയ്ക്കാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. ഗർഭസ്ഥശിശുവിന്റെ ഹൃദയത്തിന്റെ പമ്ബിങ് തീർത്തും […]

Latest Lifestyle

ചെലവിട്ടത് 5056 കോടി; നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പുതിയ വന്ദേഭാരതും

ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റർ നീളത്തിലുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി ഞായറാഴ്ച തുറന്നുകൊടുത്തത്.ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർ ചന്ദ് ഗഹലോത് തുടങ്ങിയവർക്കൊപ്പം മോദി മെട്രോയില്‍ യാത്രചെയ്തു. യാത്രയ്ക്കിടെ വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചു. യെല്ലോ ലൈൻ എന്നു പേരിട്ട 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണ് ഞായറാഴ്ച തുറന്നുകൊടുത്തത്. 16 സ്റ്റേഷനുകള്‍ […]

Latest war

പലസ്തീൻ ആക്ഷന് നിരോധനമേര്‍പ്പെടുത്തി ബ്രിട്ടൻ; ലണ്ടനില്‍ പ്രതിഷേധം, കൂട്ട അറസ്റ്റ്; 466 പേര്‍ പിടിയില്‍

പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീൻ ആക്ഷന്റെ’ നിരോധനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധിച്ചവർ കൂട്ടത്തോടെ അറസ്റ്റില്‍.ശനിയാഴ്ച സെൻട്രല്‍ ലണ്ടനില്‍ പ്രതിഷേധിച്ചവരില്‍ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതില്‍ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തില്‍ പോലീസുകാർക്കൊന്നും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ് ‘പലസ്തീൻ ആക്ഷന്’ ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരില്‍ […]

Latest

‘കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷം സുരേഷ് ഗോപിയെ കാണാനില്ല, പിന്നില്‍ ആരെന്ന് കണ്ടെത്തണം’; പോലീസില്‍ പരാതി

കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. കെ.എസ്.യു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് സുരേഷ് ഗോപിയെ കാണാനില്ലെന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.ഇമെയില്‍ വഴിയാണ് ഗോകുല്‍ പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന്ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിക്കാത്തതിനെതിരേ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പരാതി.കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരേ സഭാനേതാക്കളില്‍നിന്നടക്കം വലിയ […]

Latest

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ വീണ്ടും ‘മൊബൈല്‍ വേട്ട’; മൂന്ന് ഫോണുകളും ചാര്‍ജറും ഇയര്‍ഫോണും പിടികൂടി

കണ്ണൂർ: സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ഫോണുകള്‍ പിടികൂടി. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളില്‍നിന്നായാണ് മൂന്ന് മൊബൈല്‍ഫോണുകളും ഒരു ചാർജറും ഒരു ഇയർഫോണും പിടികൂടിയത്.വാട്ടർടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി ജയിലില്‍ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാർജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുൻപും കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് സ്മാർഫോണും പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെ സുരക്ഷ വർധിപ്പിച്ചതായി അധികൃതർ അവകാശപ്പെടുന്നതിനിടെയാണ് തുടർച്ചയായി മൊബൈല്‍ഫോണുകളും ജയിലില്‍നിന്ന് പിടിച്ചെടുക്കുന്നത്. ഫോണുകള്‍ ജയിലിന്റെ മതിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതാണെന്നാണ് ജീവനക്കാർ […]

Latest war

ഓപ്പറേഷൻ സിന്ദൂറിൻറെ വിജയകാരണം രാഷ്ട്രീയ ഇച്ഛാശക്തി, പൂര്‍ണസ്വാതന്ത്ര്യം തന്നു -വ്യോമസേനാ മേധാവി

ബാംഗ്ലൂർ: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുള്ള വ്യക്തമായ നിർദേശങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് ഇന്ത്യൻ വ്യോമസേനാ (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ്.രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണിത്. തങ്ങള്‍ക്ക് വ്യക്തമായ നിർദേശങ്ങള്‍ നല്‍കിയിരുന്നു. ഒരുതരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് കാരണം ഇതാണെന്നും ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കില്‍ അവ സ്വയം ഏർപ്പെടുത്തിയതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എത്രത്തോളം തീവ്രത കൂട്ടണമെന്ന് തീരുമാനിച്ചത് തങ്ങളാണ്. പദ്ധതി ആസൂത്രണം ചെയ്യാനും […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.