53ലക്ഷം വര്‍ഷംമുൻപ് പെയ്ത മഴയേക്കുറിച്ച് വിവരശേഖരണം, മലയാളി ഗവേഷകയ്ക്ക് 1.4കോടി രൂപയുടെ ഫെല്ലോഷിപ്പ്
കോഴിക്കോട്: 53 ലക്ഷം വർഷംമുൻപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയില്‍ പെയ്ത മഴയെക്കുറിച്ചുള്ള വിവരശേഖരണത്തിന് മലയാളി ഗവേഷക ഇംഗ്ളണ്ടിലേക്ക്.പത്തുവർഷംമുൻപ് അന്തമാൻ ആഴക്കടലില്‍നിന്ന് ഉത്ഖനനംചെയ്തെടുത്ത മണ്ണിലെ സൂക്ഷ്മ ജീവിക ളുടെ ഫോസിലുകള്‍ കേന്ദ്രീകരിച്ച് പഠനംനടത്തിയാല്‍ ഈ കാലഘട്ടത്തിലെ മഴയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അറിയാനാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ചേവായൂർ സ്വദേശിനി ചൈതന്യ ഭഗവതിപ്പറമ്ബാണ് ഇംഗ്ലണ്ടിലെ എക്സിറ്റർ സർവകലാശാലയില്‍ നടത്തുന്ന ഡോക്ടറല്‍ ഗവേഷണത്തിന് ഈ വിഷയം തിരഞ്ഞെടുത്തത്. ഇതിന്, ഇംഗ്ളണ്ടിലെ യുകെ റിസർച്ച് ഫൗണ്ടേഷനുകീഴിലുള്ള നാച്വറല്‍ എൻവയണ്‍മെന്റല്‍ റിസർച്ച് കൗണ്‍സില്‍ (എൻഇആർസി) 1.41 […]









