whatsapp chat
Call now
Latest

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ 11 പേര്‍ക്ക് പുരസ്‌കാരം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 11 പേർക്ക് പുരസ്കാരമുണ്ട്.രാജ്യത്താകെ 233 പേർക്ക് ധീരതയ്ക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനും 758 പേർക്ക് സ്തുത്യർഹ സേവനത്തിനുമായി ആകെ 1090 പേർക്കാണ് പുരസ്കാരം. പൊലീസ് സേനയില്‍ 89 അവാർഡുകളാണ് ഇത്തവണയുള്ളത്. അഗ്നിരക്ഷാ സേനയ്ക്ക് അഞ്ചും സിവില്‍ ഡിഫൻസ് & ഹോം ഗാർഡ് സർവീസിന് മൂന്നും കറക്ഷണല്‍ സർവീസിന് രണ്ടും അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും 11 പേർക്കാണ് പുരസ്കാരം. എസ്.പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ […]

Education Latest

അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയില്‍ പൂട്ടിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശിച്ച്‌ മന്ത്രി

സംസ്ഥാനത്തെ ഒരു സ്കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.എറണാകുളത്തെ ഒരു സ്കൂളില്‍ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്കൂളല്ല […]

Education Latest

ലൈസൻസ് വേണോ, ഗ്രൗണ്ട് വാടക കൊടുക്കണം; ഇത് ഡ്രൈവിങ് സ്‌കൂള്‍ പിടിച്ചുപറി

ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരില്‍നിന്ന് ഗ്രൗണ്ട് വാടകയെന്ന പേരില്‍ ഡ്രൈവിങ് സ്കൂളുകള്‍ അധികത്തുക ഈടാക്കുന്നുവെന്ന് പരാതി.പെരുമ്ബാവൂരില്‍ സർക്കാർ ഉടമസ്ഥതയില്‍ ടെസ്റ്റ് ഗ്രൗണ്ട് ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് സ്കൂളുകളുടെ ‘പിടിച്ചുപറി’. പട്ടാലില്‍ ജോയിന്റ് ആർടിഒ ഓഫീസിന് എതിർവശം 50 സെന്റ് സ്ഥലം വാടകയ്ക്കെടുത്ത് ഡ്രൈവിങ് സ്കൂളുകളുടെ സംഘടനയാണ് ടെസ്റ്റിന് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ടെസ്റ്റിന് എത്തുന്നവരില്‍നിന്ന് 500 രൂപവീതം ഗ്രൗണ്ട് വാടക എന്ന പേരില്‍ വാങ്ങുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ പരാതിപ്പെടുന്നവരോട് സ്കൂള്‍ നടത്തിപ്പുകാർ മോശമായി പെരുമാറുന്നുവെന്നും ആക്ഷേപമുണ്ട്. പഠിപ്പിക്കുന്നതിനും ആർടി ഓഫീസില്‍ […]

Latest

വൈസ് ചാൻസലര്‍ നിയമനം: സെര്‍ച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പട്ടിക തയ്യാറായി

സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റല്‍ സർവ്വകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പേരുകള്‍ തയ്യാറായി.യുജിസി ചെയർമാനുമായി താൻ കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നതായി അറ്റോർണി ജനറല്‍ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ യുജിസി ചെയർമാൻ തയ്യാറാക്കിയ പേരുകള്‍ ഏതൊക്കെയെന്ന് അറ്റോർണി ജനറല്‍ പരസ്യപ്പെടുത്തിയിട്ടില്ല. സെർച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട പേരുകളുടെ പട്ടിക ചാൻസലറായ ഗവർണർ തയ്യാറാക്കിയിട്ടുണ്ടെന്നും അറ്റോർണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഗവർണർ തയ്യാറാക്കിയ പത്തുപേരടങ്ങുന്ന പട്ടികയില്‍ […]

Latest

മത്തിയുടെ വില പകുതിയായി, അയിലയ്ക്ക് പകുതിയിലും താഴെ; മീൻകൂട്ടാം ഇഷ്ടംപോലെ…വരവ് കൂടി, വില കുറഞ്ഞു

നാനൂറ് രൂപകൊടുത്താല്‍ മാത്രം കിട്ടിയിരുന്ന മത്തിക്ക് ഇപ്പോള്‍ ഇരുനൂറ് രൂപ കൊടുത്താല്‍ മതിയാകും.ട്രോളിങ് നിരോധനം അവസാനിച്ചതോടെ മീൻവില സാധാരണക്കാരുടെ കൈയെത്തും ദൂരത്തായി.മീൻവരവ് ഗണ്യമായി കൂടിയതാണ് വിലകുറയാൻ ഇടയാക്കിയത്. കിലോക്ക് 300 രൂപയുണ്ടായിരുന്ന അയിലയുടെ വില പകുതിയിലും താഴെയായി. 100 രൂപയാണ് ഇടത്തരം അയിലയ്ക്ക് വില. വലിപ്പം കൂടിയവയ്ക്ക് വില സ്വല്‍പ്പം കൂടുതല്‍ നല്‍കേണ്ടിവരും. ഹോട്ടല്‍ ഊണ്‍വിഭവങ്ങളിലെ ആകർഷകങ്ങളായ മീനുകളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. കിലോക്ക് 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില 400-ലേക്ക് കുറഞ്ഞിട്ടുണ്ട്. അയക്കൂറ വില കിലോക്ക് 700 […]

Crime Latest

അരുംകൊലയുടെ ചുരുളഴിയുന്നു? സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തല്‍

ജെയ്നമ്മ തിരോധാനക്കേസില്‍ നിർണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണ് സ്ഥിരീകരിച്ചു.തിരുവനന്തപുരത്തെ ഫൊറൻസിക് ലാബില്‍ നടത്തിയ പരിശോധനഫലത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ജെയ്നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതല്‍ ബലംപകരുന്ന തെളിവാണിത്. സെബാസ്റ്റ്യൻ വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയംവെച്ച സ്വർണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനാഫലം […]

Latest

‘വയനാട്ടില്‍ ഒരു ലക്ഷത്തോളം വോട്ടുകളില്‍ സംശയം, റായ്ബറേലിയിലും ക്രമക്കേട്’; തിരിച്ചടിച്ച്‌ ബിജെപി

രാഹുല്‍ ഗാന്ധിയുടെ വോട്ടുകവർച്ച ആരോപണത്തില്‍ തിരിച്ചടിച്ച്‌ ബിജെപി. പ്രിയങ്കാ ഗാന്ധി വിജയിച്ച വയനാട്ടിലും രാഹുല്‍ വിജയിച്ച റായ്ബറേലിയിലും അടക്കം വോട്ടർ പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിക്കൂട്ടിലാക്കി വോട്ടുകവർച്ച ആരോപണത്തില്‍ പാർലമെന്റിനകത്തും പുറത്തും ഇന്ത്യ സഖ്യം പ്രതിഷേധം നടത്തി വരുന്നതിനിടെയാണ് ബിജെപിയുടെ പ്രത്യാരോപണം. റായ്ബറേലി, വയനാട്, ഡയമണ്ട് ഹാർബർ, കനൗജ് എന്നീ പാർലമെന്റ് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്നും ഇവിടങ്ങളില്‍ വോട്ടുകവർച്ച നടത്തി വിജയിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി , […]

Latest

അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്

രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർമുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി. നിലവിൽ ഫാസ്റ്റ് […]

Health Latest

ടിറ്റോ തോമസിന് 17 ലക്ഷം സര്‍ക്കാര്‍ ധനസഹായം; നിപയുടെ ജീവിക്കുന്ന രക്തസാക്ഷി, ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍

തിരുവനന്തപുരം: നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ മംഗലാപുരം സ്വദേശി ടിറ്റോ തോമസിന് 17 ലക്ഷംരൂപ ധനസഹായം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് തുക നല്‍കുന്നത്. 2023-ല്‍ നിപ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ടിറ്റോ. ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയില്‍നിന്നാണ് രോഗം പിടിപെട്ടത്. നിപയില്‍നിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് […]

Latest

കോഴിക്കോട്, കണ്ണാടിക്കൽ ഹെൽത്ത്‌ സെന്റർ പരിസരത്ത് പേ പിടിച്ച കുറുക്കൻ; ഗ്യാസ് ഏജൻസി ജീവനക്കാരൻ ഉൾപ്പെടെ പലർക്കും കടിയേറ്റു

കോഴിക്കോട്: കണ്ണാടിക്കൽ ഹെൽത്ത്‌ സെന്റർ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും പേ പിടിച്ചെന്നു സംശയിക്കുന്ന കുറുക്കൻ ഇന്ന് രാവിലെ ആക്രമണം നടത്തുകയായിരുന്നു. ആ ഭാഗങ്ങളിൽ ഗ്യാസ് വിതരണം നടത്തുകയായിരുന്ന ഒരു സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായ സുജിത്ത് ലാൽ ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന് ശേഷം കുറുക്കനെ കണ്ടെത്താൻ അധികൃതർ നടത്തിയ തിരച്ചിൽ ഫലം കണ്ടിട്ടില്ല. പരിസര പ്രദേശങ്ങളിലെ നായ്ക്കളെയും കുറുക്കൻ കടിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. സംശയാസ്പദമായ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.