whatsapp chat
Call now
Latest Lifestyle Travel

35,000 അടി ഉയരത്തിലെ പ്രണയം; വിമാനം ഓട്ടോ പൈലറ്റിലാകുമ്ബോള്‍ പ്രണയം സംഭവിക്കാറുണ്ടെന്ന് എയര്‍ഹോസ്റ്റസ്

പ്രണയത്തിന് നേരവും കാലവുമില്ലെന്നാണ് ചൊല്ല്. എന്നാല്‍, ഒരു എയര്‍ഹോസ്റ്റസിന്‍റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയത് വിമാന യാത്രക്കാരാണ്.35,000 അടി ഉയരത്തില്‍ പറക്കുമ്ബോള്‍ ചില പൈലറ്റുമാരും ചില എയർഹോസ്റ്റസുകളുമായി പ്രണയത്തിലേര്‍പ്പെടാറുണ്ടെന്ന എയർഹോസ്റ്റസിന്‍റെ വെളിപ്പെടുത്തലാണ് യാത്രക്കാരെ ഞെട്ടിച്ചത്. പ്രത്യേകിച്ചും വിമാനം ഓട്ടോപൈലറ്റില്‍ ആയിരിക്കുമ്ബോളാണ് കോക്ക്പിറ്റില്‍ ഇത്തരം പ്രണയ ലീലകള്‍ ഉണ്ടാകാറുള്ളതെന്നും ദീർഘദൂര വിമാനങ്ങളില്‍ ‘ഹൈ മൈല്‍ ക്ലബ്’ നിമിഷങ്ങള്‍ സാധാരണമാണെന്നും എയർഹോസ്റ്റസായ സിയാറ മിസ്റ്റാണ് വെളിപ്പെടുത്തിയത്.

അടച്ചിട്ട കോക്ക്പിറ്റ് വാതിലുകള്‍ക്ക് പിന്നിലെ ജീവിതത്തെക്കുറിച്ച്‌ വിവരിക്കവെയാണ് വിദേശ എയർലൈനിലെ എയര്‍ബോസ്റ്റസ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരുടെ അഭിപ്രായത്തില്‍, ഒരു വിമാനം ക്രൂയിസിംഗ് ഉയരത്തില്‍, സാധാരണയായി ഏകദേശം 35,000 അടി ഉയരത്തില്‍ എത്തുമ്ബോള്‍ അത് ഓട്ടോപൈലറ്റ് മോഡിലേക്ക് മാറുന്നു. ഈ സമയം കോക്ക്പിറ്റില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിമാന യാത്രക്കാരെ അത്ഭുതപ്പെടുത്തുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യും.സമൂഹ മാധ്യമങ്ങളില്‍ സിയറ മിസ്റ്റ് എന്നറിയപ്പെടുന്ന എയർ ഹോസ്റ്റസ്, ദീർഘദൂര വിമാന യാത്രകളില്‍, വിമാനത്തിന് മാനുവല്‍ നിയന്ത്രണം ആവശ്യമില്ലാത്ത സമയത്ത്, ചിലപ്പോള്‍ ക്രൂ അംഗങ്ങള്‍ക്കിടയില്‍ പ്രണയ ലീലകള്‍ നടക്കുന്നെന്ന് വിവരിക്കുന്നു. വിമാനം ഓട്ടോ പൈലറ്റിലേക്ക് മാറുന്നതോടെ ചില പൈലറ്റുമാരും ക്യാബിൻ ക്രൂ അംഗങ്ങളും പരസ്പരം സ്‌നേഹം പങ്കിടുന്ന ‘ഹൈ മൈല്‍ ക്ലബ്’ പാർട്ടികളില്‍ ഏർപ്പെടാറുണ്ടെന്ന് അവർ അവകാശപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ അപൂർവമല്ലെന്നും എന്നാല്‍ പല ദീർഘദൂര വിമാനങ്ങളിലും ഇത് സംഭവിക്കാറുണ്ടെന്നും അവർ പറയുന്നു.

സ്റ്റാൻഡേർഡ് ഏവിയേഷൻ പ്രോട്ടോക്കോള്‍ പ്രകാരം, ടോയ്‌ലറ്റ് ബ്രേക്കിനും മാറ്റുമായി. പൈലറ്റിന് ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റിനെ കോക്ക്പിറ്റിലേക്ക് വിളിക്കാം. എന്നാല്‍ ചില പൈലറ്റുമാരും എയര്‍ഹോസ്റ്റസുകളും ഈ നിയമം തങ്ങളുടെ പ്രണയത്തിനായി ദുരുപയോഗം ചെയ്യാറുണ്ടെന്നും അവര്‍ ആരോപിച്ചു. ഇത് പലപ്പോഴും വിമാനം പറന്നുയരുന്നതിന് മുമ്ബ് തന്നെ ഇരുവരും ആസൂത്രണം ചെയ്തിരിക്കുമെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ മിക്കവാറും ഓട്ടോ പൈലറ്റ് സംവിധാനം അവസാനിക്കുന്നത് വരെ നീളുമെന്നും സിയറ മിസ്റ്റ് കൂട്ടിചേര്‍ക്കുന്നു.

ദീർഘദൂര വിമാന സർവീസുകളില്‍ ക്യാബിൻ ക്രൂവിന് വിശ്രമിക്കാൻ വേണ്ടി നീക്കിവച്ചിരിക്കുന്ന ക്രൂ റെസ്റ്റ് ഡെക്കും ചില നേരങ്ങളില്‍ ഇത്തരം പ്രണയങ്ങള്‍ക്ക് വേദിയാകാറുണ്ടെന്നും സിയറ കൂട്ടിച്ചേര്‍ക്കുന്നു. വ്യോമയാന മേഖലകളില്‍ അറിയപ്പെടുന്ന ഈ ഡെക്ക് സാധാരണയായി വിമാന യാത്രക്കാർക്ക് കാണാനാകില്ല. ജീവനക്കാർക്ക് മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുണ്ടായിരിക്കൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു. വിമാന യാത്ര സംബന്ധിച്ച നിരവധി വീഡിയോകള്‍ സിയാറ ഇതിന് മുമ്ബ് ചെയ്തിട്ടുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.