whatsapp chat
Call now
Latest war

ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കുന്നതായി ട്രംപ്

ബേൺ: ലോകത്തിന് ആശ്വാസമായി പശ്ചിമേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപനം. ഇറാൻ-യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാൻ-അമേരിക്ക സമാധാന കരാർ വെള്ളിയാഴ്ച സ്വിറ്റ്സർലന്‍റിൽ ഒപ്പ് വെക്കും. മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന തിരക്കിട്ട നീക്കത്തിന് ഒടുവിലാണ് തീരുമാനം.

ഹോർമുസ് കടലിടുക്കിലെ വാഷിംഗ്ടണിന്‍റെ നാവിക ഉപരോധം അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. കരാറിനെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. അമേരിക്കയും ഇറാനും തമ്മിൽ ഒരു സമാധാന കരാറിൽ എത്തിയെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.വിശാലമായ ഒരു കരാറിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് എന്നാണ് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി വിശേഷിപ്പിച്ചത്. ധാരണാപത്രം സ്ഥിരമായി നടപ്പിലാക്കപ്പെടുമെന്നും ഹോർമുസ് കടലിടുക്കിൽ സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷൻ യഥാർത്ഥത്തിൽ ഉറപ്പാക്കപ്പെടുമെന്നും ഇറാന്‍റെ ആണവ വിഷയത്തിലും മറ്റ് കാര്യങ്ങളിലും ഒരു അന്തിമ കരാർ എത്രയും വേഗം യാഥാർഥ്യമാകുമെന്നും തകായിച്ചി കൂട്ടിച്ചേര്‍ത്തു.

കരാറിനെ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ സ്വാഗതം ചെയ്തു.”ലോകം മുഴുവൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഈ വാർത്ത, നമ്മുടെ മേഖലയിൽ സമാധാനത്തിന്‍റെയും സുരക്ഷയുടെയും ശാശ്വതമായ ഒരു അന്തരീക്ഷം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു” എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. “കരാർ ഒപ്പിടുന്നതിന് മുമ്പുള്ള കാലയളവിൽ പിരിമുറുക്കം കൂട്ടുന്ന വാചാടോപങ്ങൾ, പ്രകോപനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കാനും സാധ്യമായ അട്ടിമറികൾക്കെതിരെ ജാഗ്രത പാലിക്കാനും” തുർക്കി പ്രസിഡന്‍റ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.