whatsapp chat
Call now
Accident Latest

കാസര്‍കോട്ട് ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയില്‍നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Accident Latest

താമരശ്ശേരി ചുരത്തിലെ അപകടം: പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി

താമരശ്ശേരി/വയനാട്: ചുരത്തിൽ എട്ടാം വളവിന് മുകളിലായി നിയന്ത്രണം വിട്ട ലോറി അപകടത്തിൽ പെട്ട് പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ലോറി ആദ്യം രണ്ടു കാറുകളിൽ ഇടിക്കുകയും, അതിൽ ഒരു കാറിന്റെ മുകളിലേക്ക് മറിയുകയും ചെയ്യുകയായിരുന്നു. മറ്റേ കാറ് തലകീഴായ് മറിയുകയും ചെയ്തു. അതിനു ശേഷം ഒരു പിക്കപ്പ്, ഒരു ഓട്ടോ, ഒരു ബൈക്ക്, മറ്റൊരു കാറ് എന്നിവയിലും തട്ടുകയായിരുന്നു എന്നുമാണ് ഹൈവേ ന്യൂസിന് വിവരം ലഭിച്ചത്.ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് പ്രാഥമിക വിവരം.അപകടത്തിൽ പരിക്ക് പറ്റിയ […]

Accident Latest

തളിപ്പറമ്പില്‍ നടന്നുപോകുകയായിരുന്ന മൂന്ന് അതിഥി തൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി; 2 പേരുടെ നില ഗുരുതരം

തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായികുന്ന തബു ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ തൊഴിലാളികളിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. Report: Finosar Calicut

Accident Latest

വാഹനമിടിച്ച്‌ മരണം: കാര്‍ പിടിച്ചത് അഞ്ഞൂറോളം CCTV ദൃശ്യം പരിശോധിച്ച്‌; ഡ്രൈവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

വടകര വള്ളിക്കാട് കാറിടിച്ച്‌ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.കാർ ഓടിച്ച കടമേരി സ്വദേശി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് നോട്ടീസ് നല്‍കിയത്. ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. കാറിന്റ ഉടമയോട് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാൻ നിർദേശം നല്‍കിയെങ്കിലും ഉടമ ഇതുവരെ ഹാജരായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.15-ഓടെ വള്ളിക്കാട് പോലീസ് എയിഡ് പോസ്റ്റിന് സമീപമാണ് അമല്‍ കൃഷ്ണ എന്നയാളെ ഇന്നോവ കാർ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമല്‍കൃഷ്ണ കോഴിക്കോട് […]

Accident Latest

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വാളയാറില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരിച്ചു. വാളയാർ-കോയമ്ബത്തൂർ റൂട്ടില്‍ ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം.ലാവണ്യ (40), മലർ (40) എന്നിവരാണ് മരിച്ചത്. വാളയാർ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള ഏഴുപരാണ് കാറില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ക്കായി കാക്കനാട്ട് നടന്ന ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ച്‌ ചെന്നൈയിലെ പെരുമ്ബം എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവർ. കാറിന്റെ ഇടുതവശത്ത് മുൻസീറ്റിലും പിൻസീറ്റിലുമായി ഇരുന്നവരാണ് […]

Accident Latest

ബാലുശ്ശേരിയിൽ ലോറികയറി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ് […]

Latest

വീട് കത്തിനശിച്ചു; പവര്‍ബാങ്ക് പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്നതെന്ന് സംശയം, അന്വേഷണം

തിരൂർ: തലക്കാട് പഞ്ചായത്തിലെ തെക്കൻ കുറ്റൂരില്‍ മുക്കിലപ്പീടിക അത്തംപറമ്ബില്‍ അബൂബക്കർ സിദ്ദിഖിന്റെ വീട് കഴിഞ്ഞദിവസം രാത്രി പൂർണമായും കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്ഥിരമായി ഉപയോഗിക്കുന്ന പവർബാങ്ക് കിടപ്പുമുറിയില്‍ ചാർജിലിട്ടിരുന്നു. ഇത് പൊട്ടിത്തെറിച്ച്‌ തീ പടർന്നതാകാമെന്നാണ് കരുതുന്നത്.സിദ്ദിക്കും കുടുംബവും കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ചില രേഖകളും ഉള്‍പ്പടെയെല്ലാം കത്തി ചാമ്ബലായി. വൈകീട്ട് ആറുമണിയോടെ കുടുംബത്തോടൊപ്പം പോയസിദ്ദിക്ക്, രാത്രി മടങ്ങുമ്ബോള്‍ വീടിന് തീപിടിച്ച വിവരം നാട്ടുകാർ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.ഒരു കിടപ്പുമുറിയും […]

Latest

ഉധംപുരില്‍ സിആര്‍പിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരില്‍ സിആർപിഎഫ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. ഉധംപുർ എഎസ്പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി വ്യക്തമാക്കുകയും ചെയ്തു.സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ‘കഡ്വ-ബസന്ത്ഗഢ് മേഖലയില്‍ സിആർപിഎഫ് വാഹനം ഉള്‍പ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തില്‍ സിആർപിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.