റെക്കോഡ് പ്രകടനം, ജൂലായ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഗില്‍
ജൂലായ് മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്‍.അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ഇത് നാലാം തവണയാണ് ഗില്‍ ഐസിസിയുടെ പ്ലയർ ഓഫ് ദ മന്ത് നേട്ടത്തിന് അർഹനാകുന്നത്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്, ദക്ഷിണാഫ്രിക്കൻ താരം താരം വിയാൻ മുള്‍ഡർ എന്നിവരെ മറികടന്നാണ് ഗില്‍ പുരസ്കാരം നേടിയത്. ജൂലായ് മാസത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 567 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 94.50 ആണ് […]
