സുധാകരന്റെ തട്ടകത്തിലും ഡിസിസി മാറ്റമോ?,കണ്ണൂരിലടക്കം പത്തിടത്ത് ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ ആലോചന
ന്യൂഡൽഹി: കെപിസിസി-ഡിസിസി പുനഃസംഘടനയ്ക്കായി ഹൈക്കമാൻഡുമായി ചർച്ച നടത്താൻ കേരള നേതാക്കള്‍ ഡല്‍ഹിയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്ബ് പാർട്ടിയെ അടിത്തട്ടില്‍ ശക്തമാക്കുന്നതിന് പുനഃസംഘടന അതിവേഗം പൂർത്തിയാക്കുകയാണുദ്ദേശ്യം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍ എന്നിവർ ദേശീയ ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിക്കൊപ്പം എംപിമാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി. ഒരാഴ്ചയ്ക്കകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. കെപിസിസിയില്‍ പുതിയ ആളുകളെ ചേർത്ത് വിപുലീകരിക്കാനുള്ള ചർച്ചകളാണ് ചൊവ്വാഴ്ച പ്രധാനമായും നടന്നത്. […]
