ഇന്ത്യൻ കമ്ബനികളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; വൻ മുന്നേറ്റം, വീഡിയോ പുറത്ത്
ഇന്ത്യയിലെ സ്വകാര്യ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ബെംഗളൂരു ആസ്ഥാനമായുള്ള പിക്സല്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ് എന്നീ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങളെയാണ് ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചത്. ഇതിന്റെ അമ്ബരപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിക്സല്‍ പുറത്തുവിട്ടിട്ടുണ്ട്. ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നായിരുന്നു വിക്ഷേപണം.ആഗോള ബഹിരാകാശ സമ്ബദ്വ്യവസ്ഥയില്‍ ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ക്ക് വൻ മുന്നേറ്റം നല്‍കുന്നതാണ് വിക്ഷേപണം. പിക്സല്‍ വികസിപ്പിച്ച മൂന്ന് ഫയർഫ്ളൈ ഉപഗ്രഹങ്ങള്‍ ഇന്ന് ഭ്രമണപഥത്തില്‍ എത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. കൃത്യമായ […]


